|    Sep 25 Tue, 2018 3:03 pm
FLASH NEWS
Home   >  Todays Paper  >  page 9  >  

രാഹുലിന്റെ പരിപാടി തടസ്സപ്പെടുത്താന്‍ ഖലിസ്താന്‍ വാദികളുടെ ശ്രമം

Published : 27th August 2018 | Posted By: kasim kzm

ലണ്ടന്‍: ലണ്ടനില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത പൊതുപരിപാടി തടസ്സപ്പെടുത്താന്‍ ഖലിസ്താന്‍ വാദികളുടെ ശ്രമം. ഒരു സ്ത്രീ അടങ്ങുന്ന മൂന്നു ഖലിസ്താന്‍ വാദികളാണു പരിപാടി നടക്കുന്ന റമാദ ഹോട്ടലില്‍ ഇരച്ചുകയറി മുദ്രാവാക്യം മുഴക്കിയത്. പടിഞ്ഞാറന്‍ ലണ്ടനില്‍ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച യുകെ മെഗാ കോണ്‍ഫറന്‍സിനിടെയാണു സംഭവം.“ഖലിസ്താന്‍ സിന്ദാബാദ്’ എന്നു മുദ്രാവാക്യം വിളികള്‍ ഉയര്‍ന്നതോടെ സ്‌കോട്ട്‌ലാന്‍ഡ് പോലിസ് എത്തി പ്രതിഷേധക്കാരെ ഹാളില്‍ നിന്നു പുറത്താക്കി. കനത്ത സുരക്ഷാവലയത്തെ ഭേദിച്ച് സംഘം നേരത്തെ ഹോട്ടലില്‍ കയറിക്കൂടിയിരുന്നു. ലണ്ടനില്‍ രാഹുല്‍ഗാന്ധിയുടെ അവസാനത്തെ പൊതു പരിപാടിയായിരുന്നു ഇത്. ഖലിസ്താന്‍ വിമതരെ അമര്‍ച്ച ചെയ്യാനായി പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ നിര്‍ദേശപ്രകാരം ഓപറേഷന്‍ ബ്ലൂസ്റ്റാര്‍ നടത്തിയിരുന്നു. എന്നാല്‍ 1984ലെ സിഖ് കലാപവുമായി കോണ്‍ഗ്രസ്സിന് ബന്ധമില്ലെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടില്‍ പ്രതിഷേധമറിയിക്കുകയായിരുന്നുവെന്ന് ഖാലിസ്താന്‍ വാദികള്‍ അറിയിച്ചു. വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ വിവാദ വ്യവസായി വിജയ്മല്യ രാജ്യം വിടും മുമ്പ് മുതിര്‍ന്ന ബിജെപി നേതാക്കളെ കണ്ടിരുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ലണ്ടനില്‍ ഇന്ത്യന്‍ പത്രപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണു രാഹുല്‍ ആരോപണം ഉന്നയിച്ചത്.ഏതൊക്കെ നേതാക്കളെയാണു മല്യ കണ്ടത് എന്ന കാര്യത്തില്‍ വെളിപ്പെടുത്താന്‍ അദ്ദേഹം തയ്യാറായില്ല. രേഖകള്‍ പരിശോധിച്ചാല്‍ ഇതു വ്യക്തമാവുമെന്നും അദ്ദേഹം പറഞ്ഞു.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss