|    Jun 21 Thu, 2018 6:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുലിന്റെ അമേത്തി സന്ദര്‍ശനം ഇന്നു തുടങ്ങും

Published : 4th October 2017 | Posted By: fsq

 

അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മൂന്ന് ദിവസത്തെ അമേത്തി സന്ദര്‍ശനം ഇന്നു തുടങ്ങും.കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയുടെ മണ്ഡലമായ റായ്ബറേലിയും അദ്ദേഹം സന്ദര്‍ശിക്കും. സുരക്ഷാ കാരണങ്ങളാല്‍ അമേത്തി സന്ദര്‍ശനം നീട്ടിവയ്ക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് രാഹുലിനോട് ആവശ്യപ്പെട്ടിരുന്നു. അതിനെതിരേ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയതോടെ തിങ്കളാഴ്ച സന്ദര്‍ശനത്തിനുള്ള അനുമതി നല്‍കുകയായിരുന്നു. ഇന്ന് ലഖ്‌നോവിലെത്തുന്ന രാഹുല്‍ റോഡ് മാര്‍ഗമായിരിക്കും അമേത്തിയിലേക്ക് പോവുകയെന്ന് നേതാക്കള്‍ അറിയിച്ചു.ഗ്രാമങ്ങളില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തിയശേഷം രാത്രി മുന്‍ഷിഗഞ്ച് അതിഥി മന്ദിരത്തിലായിരിക്കും രാഹുല്‍ താമസിക്കുക. ഒക്ടോബര്‍ അഞ്ചിന് അതിഥി മന്ദിരത്തില്‍ ജനതാദര്‍ശന്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആറിന് റായ്ബറേലിയിലും ജനതാദര്‍ശന്‍ ഉണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss