|    Oct 21 Sun, 2018 10:58 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കും

Published : 16th September 2017 | Posted By: fsq

 

ഹൈദരാബാദ്: പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്നു മുതിര്‍ന്ന പാര്‍ട്ടി നേതാവ് എം വീരപ്പമൊയ്‌ലി. അടുത്ത മാസം രാഹുല്‍ പാര്‍ട്ടി അധ്യക്ഷ പദവി ഏറ്റെടുത്തേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അതിനു തയ്യാറാണെന്നു രാഹുല്‍ഗാന്ധി അടുത്തിടെ വ്യക്തമാക്കിയിരുന്നു. രാഹുല്‍ഗാന്ധി അധികാരമേല്‍ക്കുന്നതോടെ പാര്‍ട്ടിക്ക് അത് ഉണര്‍വു നല്‍കുമെന്നും മുന്‍ കേന്ദ്രമന്ത്രിയായിരുന്ന വീരപ്പ മൊയ്‌ലി പറഞ്ഞു. പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പ് അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തലത്തിലുള്ളതടക്കം ഈ മാസത്തോടെ അവസാനിക്കുമെന്നും വീരപ്പമൊയ്‌ലി വ്യക്തമാക്കി. രാഹുല്‍ഗാന്ധി അധികാരത്തിലെത്താന്‍ വൈകിയെന്നാണു കോണ്‍ഗ്രസ് കരുതുന്നത്. എന്നാല്‍ അഖിലേന്ത്യാ കോണ്‍ഗ്രസ്സിന്റെ അധ്യക്ഷനായി രാഹുല്‍ഗാന്ധി എത്തുകയാണെങ്കില്‍ അതു തിരഞ്ഞെടുപ്പിലൂടെ മാത്രമായിരിക്കുമെന്നും മൊയ്‌ലി അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss