|    Aug 17 Thu, 2017 5:13 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുലിനെ കാണാനില്ലെന്ന് അമേത്തിയില്‍ പോസ്റ്ററുകള്‍

Published : 9th August 2017 | Posted By: fsq

 

അമേത്തി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ കാണാനില്ലെന്നെഴുതിയ പോസ്റ്ററുകള്‍ അദ്ദേഹത്തിന്റെ ലോക്‌സഭാമണ്ഡലമായ അമേത്തിയില്‍ പ്രത്യക്ഷപ്പെട്ടു. ബിജെപിയും ആര്‍എസ്എസുമാണ് പോസ്റ്ററുകള്‍ക്കു പിന്നിലെന്ന് ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ യോഗേന്ദ്രമിശ്ര ആരോപിച്ചു. നേരത്തെയും ഇത്തരം പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. രാഹുലിന്റെ ചിത്രത്തിനു താഴെ, ബഹുമാനപ്പെട്ട അമേത്തി ലോക്‌സഭാംഗത്തെ അമേത്തിയില്‍ നിന്ന് കാണാതായിരിക്കുന്നു എന്നെഴുതിയ പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടത്. ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് കഴിഞ്ഞ ഫെബ്രുവരിയിലാണ് രാഹുല്‍ ഒടുവില്‍ അമേത്തി സന്ദര്‍ശിച്ചത്. അമേത്തിയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ചുവെന്നും പോസ്റ്ററില്‍ ആരോപണമുണ്ട്. പോസ്റ്റര്‍ പതിച്ചവര്‍ക്കെതിരേ പരാതി നല്‍കുമെന്ന് മിശ്ര പറഞ്ഞു. ബിജെപി-ആര്‍എസ്എസിന്റെ ഗൂഢാലോചനയുടെ ഫലമാണ് പോസ്റ്ററെന്നും അദ്ദേഹം  പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക