|    Oct 19 Thu, 2017 10:14 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുലിനെ ആക്രമിച്ച കേസ് : മൂന്നുപേരെ കൂടി തിരയുന്നു

Published : 7th August 2017 | Posted By: fsq

അഹ്മദാബാദ്/ഗോവ: ഗുജറാത്തിലെ ബനസ്‌കാന്ത ജില്ലയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ കാര്‍ ആക്രമിച്ച സംഭവത്തില്‍ പങ്കാളികളായ മൂന്നുപേരെ കൂടി പോലിസ് അന്വേഷിക്കുന്നു. ഭഗവാന്‍ദാസ് പട്ടേല്‍, മോര്‍സിങ് റാവു, മുകേഷ് ഠാക്കര്‍ എന്നിവരെയാണ് പിടികിട്ടാനുള്ളത്.ഇവര്‍ ബിജെപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും രാഹുലിനെ ആക്രമിക്കാനുള്ള ഗൂഢാലോചന നടത്തിയവരുമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. രാഹുലിന്റെ കാറിന് കല്ലെറിഞ്ഞതുമായി ബന്ധപ്പെട്ട് ബിജെപി യുവജനവിഭാഗമായ യുവമോര്‍ച്ചയുടെ ബനസ്‌കാന്ത ഭാരവാഹി ജയേഷ് ദര്‍ജിയെ പോലിസ് ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു.ആക്രമണവുമായി ബന്ധപ്പെട്ട് പോലിസ് അന്വേഷിക്കുന്ന മൂന്നുപേര്‍ ഒളിവിലാണെന്ന് ധനേര പോലിസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജെ എന്‍ ഖാന്ത് അറിയിച്ചു. പ്രളയബാധിത മേഖല സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് രാഹുലിന്റെ കാറിന് അക്രമികള്‍ കല്ലെറിഞ്ഞത്. രാഹുല്‍ രക്ഷപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ കാറിന്റെ പിന്‍വശത്തെ ചില്ല് തകര്‍ന്നിരുന്നു. കരിങ്കൊടി കാണിച്ച് ചിലര്‍ ബഹളംവച്ചതിനെ തുടര്‍ന്ന് രാഹുലിന് പ്രസംഗം ചുരുക്കി മടങ്ങേണ്ടി വന്നിരുന്നു.അതെസമയം, രാഹുലിന്റെ കാര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി അധ്യക്ഷന്‍ അമിത്ഷായ്ക്കും വളകള്‍ അയച്ചുകൊടുക്കാന്‍ ഗോവ കോണ്‍ഗ്രസ്സിന്റെ വനിതാവിഭാഗം തീരുമാനിച്ചു. പ്രളയക്കെടുതി നേരിടുന്നവരെ ആശ്വസിപ്പിക്കാന്‍ പോയ രാഹുലിന് നേരെ കല്ലെറിഞ്ഞ നടപടി ഭീരുത്വമാണെന്ന് ഗോവ പ്രദേശ് മഹിളാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ പ്രതിമ കൗടിനോ പറഞ്ഞു. ജനാധിപത്യ രാജ്യമായ ഇന്ത്യയില്‍ ആര്‍ക്കും എവിടെയും പോവാമെന്നും അവര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക