|    Jul 17 Tue, 2018 1:35 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുലിനെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി സ്മൃതി ഇറാനി

Published : 13th September 2017 | Posted By: fsq

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ രൂക്ഷ വിമര്‍ശനങ്ങളുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. രാഹുലിന് രാജ്യത്തെ ജനങ്ങളുടെ പിന്തുണയില്ലെന്നും കുടുംബവാഴ്ച കൊണ്ട് നരേന്ദ്ര മോദിയെ മറികടക്കാനാവില്ലെന്നുമായിരുന്നു സ്മൃതി ഇറാനിയുടെ വിമര്‍ശനം. കാലിഫോര്‍ണിയയിലെ ചടങ്ങില്‍ രാഹുല്‍ ഗാന്ധി, നരേന്ദ്ര മോദിക്കെതിരേ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയായിട്ടാണ് സ്മൃതിയുടെ ആരോപണങ്ങള്‍. മറ്റൊരു രാജ്യത്തു ചെന്ന് പ്രധാനമന്ത്രിയെ അധിക്ഷേപിക്കുന്ന നടപടി അപലപനീയമാണ്. രാഷ്ട്രീയത്തിലെ കുടുംബവാഴ്ച ഇന്ത്യയില്‍ യാഥാര്‍ഥ്യമാണെന്ന് രാഹുല്‍ കള്ളപ്രചാരണം നടത്തി. ഇതൊരു രാഷ്ട്രീയ കുമ്പസാരമാണ്. എതിരാളികളെ കുറ്റപ്പെടുത്തി ഇടം കണ്ടെത്തൊനുള്ള ശ്രമമാണു രാഹുല്‍ നടത്തുന്നതെന്നും സ്മൃതി കുറ്റപ്പെടുത്തി. ബിജെപിയുടെ വിമര്‍ശനങ്ങളോടുള്ള അസഹിഷ്ണുതയാണ് സ്മൃതിയിലൂടെ പ്രതിഫലിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ പറഞ്ഞു. രാഹുല്‍ വിദേശത്ത് ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുകയാണ് ചെയ്തത്. ചോദ്യം ചെയ്യുന്നവരെ ഭീഷണിപ്പെടുത്തുന്ന അവസ്ഥയാണ്് നിലനില്‍ക്കുന്നത്. ഭയവും അസഹിഷ്ണതുയും നിലനില്‍ക്കുമ്പോള്‍ ഇന്ത്യ എങ്ങനെ മുന്നോട്ടു പോവുമെന്ന്  ശര്‍മ ചോദിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss