|    Jul 29 Sat, 2017 12:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുലിനെതിരായ കേസ്: കീഴ്‌ക്കോടതിക്ക് സുപ്രിംകോടതി വിമര്‍ശനം

Published : 28th July 2016 | Posted By: SMR

ന്യൂഡല്‍ഹി: രാഹുല്‍ഗാന്ധിക്കെതിരായ അപകീര്‍ത്തിക്കേസില്‍ പോലിസിന്റെ റിപോര്‍ട്ട് തേടിയ കീഴ്‌ക്കോടതിക്ക് സുപ്രിംകോടതിയുടെ വിമര്‍ശനം. ഇത്തരം കേസുകളില്‍ മുന്നില്‍ വന്ന തെളിവുകള്‍ പരിശോധിക്കുകയായിരുന്നു കോടതി ചെയ്യേണ്ടിയിരുന്നതെന്നും പോലിസിന് അന്വേഷണം നടത്താന്‍ അധികാരമില്ലെന്നും ജസ്റ്റിസ് ദീപക് മിശ്ര, രോഹിങ്ടണ്‍ നരിമാന്‍ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഇക്കാര്യം കോടതി വിശദമായി പരിശോധിക്കും.
മഹാത്മാഗാന്ധിയെ കൊലപ്പെടുത്തിയത് ആര്‍എസ്എസ്സാണെന്ന പ്രസ്താവനയ്‌ക്കെതിരേ ആര്‍എസ്എസ് നല്‍കിയ അപകീര്‍ത്തിക്കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് രാഹുല്‍ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി. പ്രസ്താവനയില്‍ ഖേദം പ്രകടിപ്പിക്കുകയോ അല്ലെങ്കില്‍ വിചാരണ നേരിടുകയോ ചെയ്യണമെന്ന് നേരത്തേ കേസ് പരിഗണിച്ചപ്പോള്‍ കോടതി ആവശ്യപ്പെട്ടിരുന്നു.
ചിലര്‍ ചെയ്ത തെറ്റിന് ഒരു സംഘടനയെ ഒന്നടങ്കം ആക്ഷേപിക്കാന്‍ പാടില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഇത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക