|    Oct 20 Fri, 2017 3:39 am
Home   >  Todays Paper  >  page 7  >  

രാഹുലിനെതിരായ ആക്രമണം: ലോക്‌സഭ തടസ്സപ്പെട്ടു

Published : 9th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തെ ചൊല്ലി പ്രതിപക്ഷം ഉയര്‍ത്തിയ പ്രതിഷേധത്തില്‍ ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടു. രാഹുലിനെ വധിക്കാന്‍ ബിജെപി ശ്രമം നടത്തിയെന്ന് ലോക്‌സഭയിലെ കോണ്‍ഗ്രസ് നേതാവ് മല്ലിഖാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു.ഇന്നലെ സഭാ നടപടികള്‍ ആരംഭിച്ച ഉടന്‍ തന്നെ പ്ലക്കാര്‍ഡുകളുമായി സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച കോണ്‍ഗ്രസ് അംഗങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങളുയര്‍ത്തിയതോടെ സ്പീക്കര്‍ ലോക്‌സഭ ഉച്ചവരെ നിര്‍ത്തിവച്ചു. ഉച്ചയ്ക്ക് ശേഷം സഭ വീണ്ടും സമ്മേളിച്ചപ്പോഴും കോണ്‍ഗ്രസ് പ്രതിഷേധം തുടര്‍ന്നു. എന്നാല്‍ കോണ്‍ഗ്രസ്സിന്റെ ആരോപണം തെറ്റാണെന്ന് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് മറുപടിനല്‍കി. എസ്പിജി സുരക്ഷയുള്ള രാഹുല്‍ ഗാന്ധിക്കു മതിയായ സുരക്ഷ നല്‍കാന്‍ തയ്യാറായതാണ്. എന്നാല്‍ അദ്ദേഹം സുരക്ഷയെല്ലാം ഉപേക്ഷിച്ച് സ്വന്തം വാഹനത്തില്‍ യാത്രചെയ്തതാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. ബുള്ളറ്റ്പ്രൂഫ് വാഹനവും എസ്പിജി കമാന്‍ഡോകളുടെ സംരക്ഷണവും നല്‍കാന്‍ തയ്യാറായിരുന്നതാണ്. എന്നാല്‍ രാഹുലിന്റെ സുരക്ഷ മറികടന്നുള്ള യാത്രയാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതെന്നും സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായെന്നും അന്വേഷണം തുടരുകയാണെന്നും രാജ്‌നാഥ് പറഞ്ഞു. മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാത്ത കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധം രൂക്ഷമാക്കിയതോടെ സഭ ഇന്നത്തേക്ക് പിരിഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക