|    Aug 18 Fri, 2017 9:59 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഹുലിനെതിരായ ആക്രമണം: ഒരാള്‍ പിടിയില്‍

Published : 6th August 2017 | Posted By: fsq

 

അഹ്മദാബാദ്/ ന്യൂഡല്‍ഹി: ഗുജറാത്തിലെ ബാനസക്കാന്താ ജില്ലയിലെ വെള്ളപ്പൊക്ക ബാധിത പ്രദേശമായ ധനേരയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലില്‍ ഗാന്ധിക്കുനേരേ നടന്ന ആക്രമണത്തില്‍ ഒരാള്‍ പിടിയില്‍. രാഹുലിന്റെ കാറിനു നേരേ കല്ലേറു നടത്തിയ അനില്‍ റാത്തോഡ് എന്നറിയപ്പെടുന്ന ജയേഷ് ദര്‍ജിയാണ് പിടിയിലായതെന്ന് ബാനസക്കാന്താ പോലിസ് സൂപ്രണ്ട് നിരാജ് ബാഡ്ഗുജാര്‍ അറിയിച്ചു. അഡീഷനല്‍ ഡയറക്ടര്‍ ജനറല്‍ മോഹന്‍ ജായുടെ നേതൃത്ത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. ബിജെപി പ്രാദേശിക നേതാവാണ് പിടിയിലായ ദര്‍ജിയെന്ന് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. യുവമോര്‍ച്ചയുടെ ബാനസക്കാന്താ ജില്ലാ സെക്രട്ടറിയാണ് ദര്‍ജി. ഇദ്ദേഹത്തിന്റെ കൂടെ ആക്രമണം നടത്തിയവരുടെ പേരു വിവരങ്ങളും പോലിസിനു നല്‍കിയിട്ടുണ്ട്. ജില്ലാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പൃഥ്വിരാജ് കത്‌വാഡിയ പറഞ്ഞു. ഐപിസി 332 അടക്കമുള്ള വകുപ്പുകളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. അതേസമയം, രാഹുലിനെതിരേ നടന്നത് കരുതിക്കൂട്ടിയുള്ള വധശ്രമമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.   രാഹുലിനെതിരായ ആക്രമണത്തെ അപലപിച്ച് രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് നേതാവുമായ ഗുലാം നബി ആസാദ,് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കോണ്‍ഗ്രസ് രാജ്യസഭാ ഡെപ്യൂട്ടി നേതാവ് ആനന്ദ് ശര്‍മ, എഐസിസി മാധ്യമ പ്രതിനിധി രണ്‍ദീപ് സുര്‍ജെവാല എന്നിവരും രംഗത്തെത്തി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക