|    Jul 21 Sat, 2018 1:01 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാഹുലിനും യെച്ചൂരിക്കുമെതിരേ അപകീര്‍ത്തിക്കേസ്

Published : 19th September 2017 | Posted By: fsq

 

മുംബൈ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി എന്നിവര്‍ക്കെതിരേ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അപകീര്‍ത്തിക്കേസ് നല്‍കി. മുതിര്‍ന്ന പത്രപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകവുമായി ആര്‍എസ്എസിനെ ബന്ധപ്പെടുത്തിയെന്നു കാണിച്ചാണ് ഇരുവര്‍ക്കുമെതിരേ കേസ് ഫയല്‍ ചെയ്തത്. വെള്ളിയാഴ്ച മജിസ്‌ട്രേറ്റ് കോടതി മുമ്പാകെ സമര്‍പ്പിച്ച പരാതിയില്‍, ആര്‍എസ്എസാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിന് ഉത്തരവാദികളെന്ന് ഇരുവരും ആരോപിച്ചതായും ഇയാള്‍ ചൂണ്ടിക്കാട്ടി. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഇവരുടെ പ്രസ്താവന തനിക്ക് അപമാനമുണ്ടാക്കിയെന്നും പരാതി നല്‍കിയ ധൃതുമന്‍ ജോഷി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss