|    Feb 20 Mon, 2017 11:37 pm
FLASH NEWS

രാസ മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കുന്നു

Published : 6th November 2016 | Posted By: SMR

മട്ടാഞ്ചേരി: റോ റോ ജെട്ടിയുടെ നിര്‍മാണത്തിന്റെ ഭാഗമായുള്ള രാസ മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കുന്നതായി പരാതി. ഫോര്‍ട്ട്‌കൊച്ചി ഭാഗത്തെ ജെട്ടിയുടെ പൈലിങ് ജോലികളുടെ ഭാഗമായുള്ള രാസ മാലിന്യങ്ങളാണ് കായലിലേക്ക് ഒഴുക്കുന്നത്. കായലിലേക്ക് പ്രത്യേക കുഴല്‍ സ്ഥാപിച്ചാണത്രേ മാലിന്യങ്ങള്‍ കായലിലേക്ക് വിടുന്നത്. ഇതുമൂലം കായലിന്റെ ഒരു ഭാഗം നിറം മാറിയ അവസ്ഥയിലാണ്. രാസ മാലിന്യത്തിന്റെ സാന്നിധ്യം മൂലം ഫോര്‍ട്ട്‌കൊച്ചി മേഖലയിലെ ചീനവല തൊഴിലാളികളും ദുരിതത്തിലായി. ഇവര്‍ക്ക് മല്‍സ്യം കിട്ടാത്ത സാഹചര്യമാണ് നിലവിലുള്ളത്. മല്‍സ്യം ഈ ഭാഗത്തേക്ക് അടുക്കാത്ത അവസ്ഥയാണുള്ളതെന്ന് തൊഴിലാളികള്‍ പറയുന്നു. രാവിലെ മുതല്‍ വല വലിച്ചിട്ടും വെറും കയ്യോടെയാണ് തൊഴിലാളികള്‍ പറയുന്നത്. പതിനൊന്ന് ചീനവലകളാണ് ഫോര്‍ട്ട്‌കൊച്ചിയിലുള്ളത്. ഇതില്‍ അഞ്ചെണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ബാക്കിയുള്ളവ കരയിലാണ്. നേരത്തേ രാത്രികാലങ്ങളിലാണ് പൈലിങ് ജോലികള്‍ നടന്നിരുന്നതെങ്കില്‍ ഇപ്പോള്‍ പകല്‍ സമയങ്ങളിലും ജോലി നടക്കുന്നതായി തൊഴിലാളികള്‍ പറയുന്നു. മല്‍സ്യങ്ങള്‍ക്ക് ഭീഷണിയായ രാസ മാലിന്യങ്ങള്‍ കായലിലേക്ക് ഒഴുക്കുന്നത് തടയാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 17 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക