|    Jul 21 Fri, 2017 10:25 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

രാസവളശാലയ്ക്ക് പ്രധാനമന്ത്രി ശിലയിട്ടു

Published : 23rd July 2016 | Posted By: SMR

ഗോരഖ്പൂര്‍: ഉത്തര്‍പ്രദേശില്‍ നാലായിരത്തോളം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ പര്യാപ്തമായ രാസവള നിര്‍മാണശാലയ്ക്ക് ഗോരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശിലയിട്ടു. സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് ആവശ്യത്തിനു രാസവളം ലഭ്യമാക്കാന്‍ ലക്ഷ്യംവയ്ക്കുന്ന പ്ലാന്റ് ഫെര്‍ട്ടിലൈസര്‍ കോര്‍പറേഷന്റേതാണ്. 1990 മുതല്‍ ഇവിടുത്തെ പ്ലാന്റ് ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. 6,000 കോടി രൂപ ചെലവഴിച്ചാണ് പുനരുജ്ജീവിപ്പിക്കുന്നത്. സംസ്ഥാനത്തെ കൃഷിക്കാര്‍ക്കു മതിയായ യൂറിയ ഇവിടെനിന്ന് ഉല്‍പാദിപ്പിക്കാനാവും. കര്‍ഷകര്‍ക്ക് ഉല്‍പാദനത്തിന് അനുസൃതമായി രാജ്യത്ത് നിലവില്‍ യൂറിയ ഉല്‍പാദിപ്പിക്കാനാവുന്നില്ല. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്റെ (എയിംസ്) ശിലാസ്ഥാപനവും മോദി നിര്‍വഹിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക