|    Feb 20 Mon, 2017 9:57 pm
FLASH NEWS

രാസലായനിയില്‍ മുക്കിയ പച്ചക്കറി കയറ്റുമതിക്ക് ഉദേ്യാഗസ്ഥരുടെ കൂട്ട്: മനുഷ്യാവകാശ കമ്മീഷന്‍

Published : 2nd December 2016 | Posted By: SMR

തിരുവനന്തപുരം: രാസലായനിയില്‍ മുക്കിയ പഴങ്ങളും പച്ചക്കറികളും വിമാനത്താവളങ്ങള്‍ വഴി അന്യരാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്ന മാഫിയക്ക് ഉദേ്യാഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പ്രവാസികളുടെ ആരോഗ്യത്തെ കാര്‍ന്നുതിന്നുന്ന ഇത്തരം പ്രവണതകള്‍ അടിയന്തരമായി അവസാനിപ്പിക്കണമെന്നും കമ്മീഷന്‍ ആക്റ്റിങ് ചെയര്‍പേഴ്‌സണ്‍ പി മോഹനദാസ് ആവശ്യപ്പെട്ടു.
വിമാനത്താവളങ്ങളിലും ചെക്‌പോസ്റ്റുകളിലും വിഷപച്ചക്കറികളും പഴങ്ങളും പരിശോധിക്കാന്‍ ഒരു സംവിധാനവുമില്ലെന്നും കമ്മീഷന്‍ പറഞ്ഞു. സാമ്പത്തിക ശക്തിയും മസില്‍പവറും ഉപയോഗിച്ച് വിഷം കുത്തിവയ്ക്കുന്ന ലോബികള്‍ക്ക് ഉദേ്യാഗസ്ഥര്‍ കൂട്ടുനില്‍ക്കുകയാണെന്ന് കമ്മീഷന്‍ പറഞ്ഞു.
ചീഫ് സെക്രട്ടറി, ഉപഭോക്തൃകാര്യ സെക്രട്ടറി, ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എന്നിവര്‍ ഒരു മാസത്തിനകം ഇതു സംബന്ധിച്ച് അനേ്വഷണം നടത്തി വിശദീകരണം നല്‍കണം. വിഷം കലര്‍ന്ന ഭക്ഷണപദാര്‍ഥങ്ങള്‍ കയറ്റുമതി ചെയ്യുന്നത് തടയുന്നതിനുള്ള മാര്‍ഗങ്ങളും സര്‍ക്കാര്‍ വിശദീകരിക്കണം.
ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ് വിഷമയമായ ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ സംസ്ഥാനത്ത് നടക്കുന്നതെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. നടപടി എടുക്കേണ്ടവര്‍ കാഴ്ചക്കാരായി നോക്കി നില്‍ക്കുകയാണെന്നും കമ്മീഷന്‍ നടപടിക്രമത്തില്‍ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 7 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക