|    Sep 20 Wed, 2017 11:57 pm

രാസമാലിന്യം മുട്ടാര്‍ പുഴയിലേക്ക് ഒഴുക്കുന്നു

Published : 30th July 2016 | Posted By: SMR

കളമശ്ശേരി: മേജര്‍ ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍നിന്നും രാസമാലിന്യങ്ങളടങ്ങിയ മലിനജലം മുട്ടാര്‍ പുഴയിലേക്ക് ഒഴുക്കുന്നു. ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍നിന്നും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നത് നഗരസഭ ചെയര്‍പേഴ്‌സന്റെ വീടിനുമുന്നിലൂടെ പോവുന്ന ആറാട്ട്കടവ് തോട് വഴിയാണ്.
ദിവസേന വൈകീട്ട് 6ന് ശേഷമാണ് തോടിലൂടെ പലനിറത്തിലുള്ള രാസമാലിന്യങ്ങള്‍ അടങ്ങിയ മലിനജലം ഒഴുക്കിവിടുന്നത്. ഓരോദിവസവും രാസമാലിന്യം അടങ്ങിയ ജലമാണ് തോടിലൂടെ ഒഴുകി പുഴയിലെത്തുന്നത്.
മലിനീകരണ നിയന്ത്രണബോര്‍ഡിനേയും നഗരസഭ അധികൃതരേയും സംഭവം സംബന്ധിച്ച് നിരവധി തവണ ശ്രദ്ധയില്‍പെടുത്തിയെങ്കിലും നാളിതുവരെയും യാതൊരു നടപടിയും ഉണ്ടായിട്ടില്ലെന്ന് റസിഡന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
വ്യാഴാഴ്ച പുലര്‍ച്ചെ ആറാട്ട് കടവ് തോട്ടില്‍ ലോറിയില്‍ എത്തിച്ച് മാലിന്യം തള്ളിയിരുന്നു. ഇതിനെതിരേ പ്രതിഷേധവുമായി നാട്ടുകാര്‍ നഗരസഭയെ സമീപിക്കാന്‍ തയ്യാറെടുക്കുമ്പോഴാണ് നിരവധി ആളുകള്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്ന ആറാട്ടുകടവ് തോട് വഴി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റില്‍നിന്നും മലിനജലം പുഴയിലേക്ക് ഒഴുക്കുന്നത്.
നഗരസഭയുടെ പുതിയ കുടിവെള്ള പദ്ധതി മുട്ടാര്‍ പുഴയില്‍ സ്ഥാപിക്കാനാണ് ആലോചിക്കുന്നത്.
ജനങ്ങള്‍ കുടിവെള്ളത്തിന് ആശ്രയിക്കുന്ന മുട്ടാര്‍ പുഴയിലേക്ക് രാസമാലിന്യം അടങ്ങിയ മലിനജലം ഒഴുക്കിവിടുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക