|    Aug 20 Sun, 2017 7:48 am
FLASH NEWS

രാസമാലിന്യം കലര്‍ന്ന പുഴ വെള്ളം കുടിച്ച് ആടുകള്‍ ചത്ത സംഭവം : റെഫല എംഡി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍

Published : 9th August 2017 | Posted By: fsq

 

പാലക്കാട്: ഫാക്ടറിയിലെ രാസമാലിന്യം കലര്‍ന്ന പുഴ വെള്ളം കുടിച്ച് പത്ത് ആടുകള്‍ ചത്ത സംഭവവുമായി ബന്ധപ്പെട്ട് കമ്പനി എംഡി ഉള്‍പ്പെടെ രണ്ടുപേരെ വാളയാര്‍ പോലിസ് അറസ്റ്റ് ചെയ്തു. റെഫല എംഡി ജികൃഷ്ണകുമാര്‍, എച്ച്ആര്‍ മാനേജര്‍ ജീജോ എന്നിവരാണ് അറസ്റ്റിലായത്. പുഴയിലേക്ക് രാസമാലിന്യം ഒഴുക്കിയതിനാണ് കേസ്. ഇവര്‍ക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. സംഭവത്തില്‍ മലിനീകരണ നിയന്ത്രണ വകുപ്പും പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. രാസമാലിന്യം കലര്‍ന്ന പുഴവെള്ളം കുടിച്ച് പത്ത് ആടുകള്‍ കഴിഞ്ഞ ദിവസം ചത്തിരുന്നു. പുതുശേരി 15ാം വാര്‍ഡില്‍ കൊയ്യാമരക്കാട് ആശാരിത്തറയിലെ പരമശിവന്റെ ആടുകളാണ് ചത്തത്. റബര്‍ പാലില്‍ നിന്ന് ഇലാസ്റ്റിക് ഉല്‍പാദിപ്പിക്കുന്ന കമ്പനി കോരയാര്‍ പുഴയിലേക്ക് രാസമാലിന്യം തുറന്നു വിട്ടതാണ് അപകട കാരണം. സംഭവത്തെ തുടര്‍ന്ന് ജില്ലാ പോലിസ് മേധാവി പ്രതീഷ്‌കുമാര്‍, തഹസില്‍ദാര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചിരുന്നു. കമ്പനിയുടെ പ്രവര്‍ത്തനം ഒരാഴ്ചത്തേക്ക് നിറുത്തിവയ്ക്കാനും കമ്പനിക്കെതിരേ കേസെടുക്കാനും നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടി. കഞ്ചിക്കോട് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യവസായ ശാലകളില്‍ നിന്ന് പുറന്തള്ളുന്ന മാലിന്യം രാത്രി കോരയാറിലേക്ക് തള്ളിവിടുന്നതായി പരാതിയുണ്ട്.  കോരയാറില്‍ മല്‍സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതും പതിവായിരുന്നു. പ്രദേശവാസികള്‍ കുടിക്കാനും കുളിക്കാനും കോരയാറിലെ വെള്ളം ഉപയോഗിക്കുമ്പോഴാണ് കടുത്ത നിയമ ലംഘനം കമ്പനികള്‍ നടത്തുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക