|    May 26 Fri, 2017 1:16 pm
FLASH NEWS

രാസഭീഷണി

Published : 2nd July 2016 | Posted By: SMR

കെമിക്കലുകള്‍ അഥവാ രാസപദാര്‍ഥങ്ങള്‍ ലോകത്ത് ഒഴിച്ചുകൂടാനാവാത്ത സംഗതികളാണ്. കൃഷിയിലും ആരോഗ്യസംരക്ഷണത്തിലും സൗന്ദര്യ സംവര്‍ധക വസ്തുക്കളുടെ നിര്‍മാണത്തിലും ഗൃഹോപകരണങ്ങളിലും മരുന്നുകളിലും ഒക്കെ അവയുണ്ട്. എന്നാല്‍, പല രാസപദാര്‍ഥങ്ങളും അമിതമായോ തെറ്റായ രീതിയിലോ ഉപയോഗിച്ചാല്‍ ആരോഗ്യത്തിന് ആപത്താവും. സമീപകാലത്തായി ഡോക്ടര്‍മാരും ആരോഗ്യപ്രവര്‍ത്തകരും ഒക്കെ കെമിക്കലുകളുടെ ആധിക്യം ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് ഉല്‍ക്കണ്ഠാകുലരാണ്. കെമിക്കലുകളുടെ ഉപയോഗം സംബന്ധിച്ച കര്‍ശനമായ നിയന്ത്രണങ്ങള്‍ വേണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. അത് അത്ര എളുപ്പമല്ല. കാരണം, ലോകത്ത് 64,000 തരം രാസപദാര്‍ഥങ്ങളും രാസയൗഗികങ്ങളുമുണ്ട്. അവ നിത്യജീവിതത്തില്‍ മനുഷ്യര്‍ ഉപയോഗിക്കുന്ന പല വസ്തുക്കളിലും നിരന്തര സാന്നിധ്യമാണ്. സ്വാഭാവികമായും അവയുടെ ദുരുപയോഗം തടയാനാവുന്നില്ല. അത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുവെന്ന് സമീപകാല പഠനങ്ങള്‍ കണ്ടെത്തി.
കുട്ടികളുടെ മാനസികവും ബുദ്ധിപരവുമായ വളര്‍ച്ചയെ അവ വലിയതോതില്‍ സ്വാധീനിക്കുന്നുണ്ട്. 2013ല്‍ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നത് 1996ല്‍ 12.8 ശതമാനം കുട്ടികളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ കണ്ടെത്തിയപ്പോള്‍ 2008ല്‍ അത് 15 ശതമാനം കടന്നുവെന്നാണ്. ഈ പ്രവണത വര്‍ധിക്കുകയാണെന്നു തീര്‍ച്ച. അതിനാല്‍ രാസപദാര്‍ഥങ്ങളും യൗഗികങ്ങളും സംബന്ധിച്ച നിയമങ്ങള്‍ മാറ്റിയെഴുതണം എന്നാണ് വിദഗ്ധപക്ഷം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day