|    Feb 24 Sat, 2018 7:51 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്ര സംവിധാനങ്ങള്‍ പുറംപൂച്ചുകളാവുന്നു: എ സഈദ്

Published : 16th December 2017 | Posted By: kasim kzm

പാലക്കാട്: ഭരണഘടന സംരക്ഷിക്കേണ്ട രാഷ്ട്ര സംവിധാനങ്ങള്‍ പുറംപൂച്ചുകളായി മാറുകയാെണന്ന് എസ്ഡിപിഐ ദേശീയ പ്രസിഡന്റ് എ സഈദ്. സിറാജുന്നിസ; പോലിസ് ഭീകരതയുടെയും നീതിനിഷേധത്തിന്റെയും 26 വര്‍ഷങ്ങള്‍ എന്ന പ്രമേയത്തില്‍ എസ്ഡിപിഐ ജില്ലാ കമ്മിറ്റി പാലക്കാട് എന്‍എംആര്‍ ഹാളില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളും ഏകപക്ഷീയ വെടിവയ്പുകളും രാജ്യത്ത് തുടര്‍ക്കഥയാവുന്നു. ഉത്തരവാദികളായവരെ നിയമത്തിന്റെ മുമ്പില്‍ കൊണ്ടുവരാന്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനങ്ങള്‍ പോലും പരാജയപ്പെടുകയാണ്. അപനിര്‍മിക്കപ്പെടുന്ന പൊതുബോധവും നീതിയെ സംബന്ധിച്ച വരേണ്യ സങ്കല്‍പവുമാണ് ഇന്ന് എവിടെയും കാര്യമായി പ്രതിഫലിക്കുന്നത്. സിറാജുന്നിസ വധവും പൂന്തുറയും ബീമാപ്പള്ളിയും കേവലം ഉദാഹരണങ്ങള്‍ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എസ് പി അമീര്‍ അലി, ജില്ലാ ജനറല്‍ സെക്രട്ടറി അലവി, എന്‍സിഎച്ച്ആര്‍ഒ കേരളാ ചാപ്റ്റര്‍ പ്രസിഡന്റ് വിളയോടി ശിവന്‍കുട്ടി, പിയുസിഎല്‍ സംസ്ഥാന സെക്രട്ടറി അഡ്വ. പി എ പൗരന്‍, കാംപസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് കെ എ മുഹമ്മദ് ഷമീര്‍, പോപുലര്‍ ഫ്രണ്ട് സംസ്ഥാന സമിതിയംഗം സി എ റഊഫ്, എസ്ഡിപിഐ സംസ്ഥാന സമിതിയംഗം ഇ എസ് കാജാ ഹുസയ്ന്‍, ജില്ലാ സെക്രട്ടറി കെ പി അഷ്‌റഫ്, സെക്രട്ടേറിയറ്റംഗം എം ഉസ്മാന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss