രാഷ്ട്രീയ സ്വാധീനവും ജഫ്രിയെ തുണച്ചില്ല
Published : 3rd June 2016 | Posted By: SMR
2002 ഫെബ്രുവരി 27ന് ഗോധ്രയില്‍ തീവണ്ടി അഗ്നിക്കിരയാക്കപ്പെട്ടതിനു ശേഷമുണ്ടായ വംശഹത്യക്കിടെ നടന്ന ഏറ്റവും വലിയ രണ്ടാമത്തെ ഭീകരസംഭവമാണ് ഇഹ്സാന്‍ ജഫ്രിയും കുടുംബവും ഉള്‍പ്പെടെയുള്ളവര്‍ താമസിച്ച ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റി പാര്‍പ്പിടസമുച്ചയത്തിലെ കൂട്ടക്കൊല. 20,000ഓളം വരുന്ന അക്രമികളാണ് പ്രദേശത്ത് സംഘടിച്ചത്.
29 വലിയ ബംഗ്ലാവുകളും 10 ഫഌറ്റുകളുമടങ്ങുന്ന ഗുല്‍ബര്‍ഗ് ഹൗസിങ് സൊസൈറ്റിയിലെ താമസക്കാരില്‍ ബഹുഭൂരിഭാഗവും മുസ്ലിംകളായിരുന്നു. മണിക്കൂറുകളോളം ഹൗസിങ് സൊസൈറ്റി ഉപരോധിച്ചശേഷമാണ് അക്രമികള്‍ കൃത്യം നടപ്പാക്കിയത്. 39 മൃതദേഹങ്ങള്‍ മാത്രമേ സംഭവസ്ഥലത്തുനിന്നു കണ്ടെത്താനായുള്ളൂ. 30 പേരെ കാണാതായി. കാണാതായവരെല്ലാം കൊല്ലപ്പെട്ടതായി പിന്നീട് പ്രഖ്യാപിക്കുകയായിരുന്നു.
ദേശീയ മനുഷ്യാവകാശ കമ്മീഷനും രാജ്യത്തെ പൗരാവകാശ സാമൂഹിക സംഘടനകളും ശക്തമായി ഇടപെട്ടെന്ന പ്രത്യേകതയുള്ള ഈ കേസ്, വംശഹത്യയുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയുടെ മേല്‍നോട്ടത്തിലുള്ള എസ്ഐടി അന്വേഷിച്ച ഒമ്പതു കേസുകളില്‍ ഒന്നുകൂടിയാണ്.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.