രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത അന്വേഷണം വേണം: എസ്ഡിപിഐ
Published : 23rd November 2015 | Posted By: SMR
കടപ്പുറം: ആശുപത്രിപ്പടിയില്‍ മുസ്ലിം ലീഗ്-സിപിഎം സംഘര്‍ഷത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണമെന്ന് എസ്ഡിപിഐ കടപ്പുറം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
രാഷ്ടീയ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങാത്ത അന്വേഷണമാണ് സംഭവത്തില്‍ നടത്തേണ്ടത്. സംഭവത്തില്‍ ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനല്‍ പശ്ചാതലമുള്ള മുഴുവന്‍ പേരേയും അറസ്റ്റ് ചെയ്യണമെന്നും സമാധാനന്തരീക്ഷത്തില്‍ കഴിയുന്ന തീരദേശ മേഖലയില്‍ വ്യാപക സംഘര്‍ഷം നടത്താനുള്ള ശ്രമം ജനം തിരിച്ചറിയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ എച്ച് ഷാജഹാന് അധ്യക്ഷത വഹിച്ചു.

......................................................................................................................
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.