|    Oct 21 Sat, 2017 11:16 pm
FLASH NEWS
Home   >  Todays Paper  >  page 12  >  

രാഷ്ട്രീയ സമ്മര്‍ദം ; കരിപ്പൂരില്‍ ജീവനക്കാരെ പിരിച്ചുവിടാന്‍ നീക്കം

Published : 21st June 2017 | Posted By: fsq

 

കൊണ്ടോട്ടി: കരിപ്പൂരില്‍ വിമാന സര്‍വീസുകളുടെ ഗ്രൗണ്ട് ഹാന്‍ഡ്‌ലിങ് ജോലികള്‍ ഏറ്റെടുത്ത എയര്‍ ഇന്ത്യ എയര്‍ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ലിമിറ്റഡിലെ ജീവനക്കാരെ സ്ഥലം മാറ്റിയതും കരാര്‍ ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നതും വിവാദത്തിലേക്ക്. രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്നാണ് സൂപ്പര്‍ വൈസര്‍ തസ്തികയിലുള്ള ആറുപേരെ പിരിച്ചുവിടുന്നതെന്ന ആരോപണം ശക്തമാണ്. രാഷ്ട്രീയ സമ്മര്‍ദത്തിനു വഴങ്ങാത്ത ജീവനക്കാരെ സ്ഥലംമാറ്റുകയും ചെയ്തിട്ടുണ്ട്. എഐഎടിഎസ്എല്‍ ഡിജിഎം സമദ് ബാബുവിനെ അമൃതസര്‍ വിമാനത്താവളത്തിലേക്കാണ് സ്ഥലംമാറ്റിയത്. രണ്ട് സീനിയര്‍ ഉദ്യോഗസ്ഥരെയും കരിപ്പൂരില്‍ നിന്ന് സ്ഥലംമാറ്റി. പിരിച്ചുവിടുന്നതിന്റെ ഭാഗമായി തദ്ദേശീയരായ ആറുപേരുടെ പ്രവേശന പാസ് തടഞ്ഞുവച്ചിരിക്കുകയാണ്. കൃത്യമായ കാരണമൊന്നും പറയാതെയാണ് പിരിച്ചുവിടാന്‍ ശ്രമം നടക്കുന്നത്. തൊഴിലാളിനിയമനത്തിലെ അഴിമതിയാണു നടപടിക്ക് കാരണമെന്നു പറയുന്നുണ്ടെങ്കിലും പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഇടപെടലാണ് ഇതിനു പിന്നിലെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക