|    Jul 16 Mon, 2018 6:09 pm
FLASH NEWS

രാഷ്ട്രീയ സംഘര്‍ഷം ; എസ്പിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ സിപിഎമ്മിന് വിയോജിപ്പ്

Published : 26th October 2016 | Posted By: SMR

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കുന്നതിന്— രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കായി ജില്ലാ പോലിസ് മേധാവി നല്‍കിയ മാര്‍ഗനിര്‍ദേശങ്ങളില്‍ വിയോജിച്ച് സിപിഎം. എസ്പി കോറി സഞ്ജയ്കുമാര്‍ ഗുരുദിന്‍ മുന്നോട്ടുവച്ച അഞ്ചിന നിര്‍ദ്ദേശങ്ങള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ്് ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്നാണ് ഇതുസംബന്ധിച്ച അഭിപ്രായം ജില്ലാ സെക്രട്ടറി പി ജയരാജന്‍ മാധ്യമങ്ങളെ അറിയിച്ചത്. ക്രമസമാധാന പാലനത്തിന്റെ പേരില്‍ പോലിസ്— സ്വീകരിക്കുന്ന നടപടികള്‍ക്കെതിരേ പ്രതികരിക്കരുതെന്ന നിര്‍ദേശം സെക്രട്ടേറിയറ്റ് തള്ളി. പോലിസില്‍ എല്ലാവരും നിഷ്പക്ഷമതികളല്ലെന്നാണ് പാര്‍ട്ടിയുടെ വാദം. തെറ്റായ നടപടികള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതികരിക്കേണ്ടത്— ജനാധിപത്യപരമായ അവകാശമാണ്. അല്ലെങ്കില്‍ പോലിസിന്റെ ഏകാധിപത്യ നടപടികളായിരിക്കും.  ഇത്— അംഗീകരിക്കാനാവില്ല. ജില്ലയിലെ രാഷ്ട്രീയസംഘര്‍ഷങ്ങള്‍ കേവലമൊരു ക്രമസമാധാന പ്രശ്‌നം മാത്രമായാണു എസ്പി കാണുന്നത്. ആര്‍എസ്—എസ് അജണ്ടയുടെ ഭാഗമായി ഉണ്ടാവുന്നതാണ്ജില്ലയിലെ ഒട്ടുമിക്ക രാഷ്ട്രീയ സംഘര്‍ഷവും. പ്രസംഗങ്ങളിലും മറ്റും കായികാക്രമണങ്ങള്‍ പ്രോല്‍സാഹിപ്പിക്കത്തക്ക പരാമര്‍ശങ്ങള്‍ ഉണ്ടെങ്കില്‍ അത്— ഒഴിവാക്കുക തന്നെ വേണം. ജില്ലയില്‍ പലയിടത്തും ആധ്യാത്മിക പ്രഭാഷണങ്ങള്‍ ഉള്‍പ്പെടെ സംഘപരിവാരം നടത്തുന്ന പരിപാടികളില്‍ മതസ്പര്‍ദ്ദ ഉളവാക്കുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാവുന്നുണ്ട്. ഇത്തരക്കാര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കണം. ക്ഷേത്രങ്ങളിലും സര്‍ക്കാര്‍ സ്ഥലങ്ങളിലും ആര്‍എസ്എസ്‌നടത്തുന്ന ശാഖകള്‍ അവസാനിപ്പിക്കണം. പൊതു ഇടങ്ങളിലെ പ്രചാരണപ്രവര്‍ത്തനങ്ങള്‍ പോലിസ് എതിര്‍ക്കുന്നത് ആശാസ്യകരമല്ല. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ കാണാത്ത കാര്യമാണിത്. ഇത്തരം പ്രചാരണങ്ങള്‍ സമാധാനഭംഗം ഉണ്ടാക്കുന്നുണ്ടെങ്കില്‍ അത്— പ്രാദേശികതലത്തില്‍ ചര്‍ച്ചചെയ്ത്— ഒഴിവാക്കാവുന്നതാണ്. എവിടെയെങ്കിലും അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ സ്ഥാനാര്‍ഥിക്കെതിരേ കേസെടുക്കുമെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ തിരഞ്ഞെടുപ്പ് വേളയില്‍ അന്നത്തെ എസ്പി പാര്‍ട്ടികള്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഇത്തരം നിയമവിരുദ്ധവും രാഷ്ട്രീയപ്രേരിതവുമായ നീക്കങ്ങള്‍ക്കെതിരേ ജനങ്ങളില്‍നിന്ന് ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. സമാധാനം നിലനിര്‍ത്തുന്നതിന്— ഭരണകൂടം സ്വീകരിക്കുന്ന എല്ലാ ന്യായമായ നടപടികളുമായി സിപിഎം സഹകരിക്കുമെന്നും പി ജയരാജന്‍ അറിയിച്ചു. കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നാല്‍ പ്രദേശവും കൊല്ലപ്പെട്ടയാളുടെ വീടും സന്ദര്‍ശിക്കുന്നതിന് ക്രോസ് പാര്‍ട്ടി പാനല്‍ രൂപീകരിക്കാന്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാതല സര്‍വകക്ഷി യോഗം തീരുമാനിച്ചിരുന്നു. ഇതിനു മുന്നോടിയായാണു ജില്ലാ പോലിസ് മേധാവി രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് സംഘര്‍ഷങ്ങള്‍ തടയാന്‍ മാര്‍ഗനിര്‍ദേശം നല്‍കിയത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss