|    Sep 20 Wed, 2017 8:21 pm
FLASH NEWS
Home   >  Kerala   >  

രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഐസക് ധവളപത്രം അവതരിപ്പിച്ചത്: ഉമ്മന്‍ ചാണ്ടി

Published : 1st July 2016 | Posted By: mi.ptk

oommen-new

തിരുവന്തപുരം: രാഷ്ടീയ ലക്ഷ്യത്തോടെയാണ് ധനമന്ത്രി ഡോ. തോമസ് ഐസക് ധവളപത്രം അവതരിപ്പിച്ചതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഐസക്കിന് വേണ്ട കണക്കുകള്‍ മാത്രമാണ് അതില്‍ എടുത്തുകാണിച്ചതെന്ന് ഉമ്മന്‍ ചാണ്ടി കുറ്റപ്പെടുത്തി.
വികസന പദ്ധതികള്‍ക്കാണ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കൂടുതല്‍ തുക ചിലവഴിച്ചതെന്നും രണ്ട് ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ സര്‍ക്കാരിന് അംഗീകരിക്കേണ്ടിവന്നതാണ് ബാധ്യത ഉണ്ടാവാന്‍ കാരണമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
ഏത് സര്‍ക്കാരാണ് കുടിശ്ശിക മുഴുവനായും നല്‍കിയതെന്നും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ ഏത് നടപടിയ്‌ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചാലും തെളിവുകള്‍ നല്‍കാന്‍ താന്‍ തയ്യാറാണെന്നം ഉമ്മന്‍ചാണ്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക