|    Jun 18 Mon, 2018 11:42 am
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഷ്ട്രീയ പ്രവേശന വാര്‍ത്തകള്‍ക്കിടെ കമല്‍ ആരാധകരെ കണ്ടു

Published : 5th October 2017 | Posted By: fsq

 

ചെന്നൈ: രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന ശക്തമായ സൂചനകള്‍ക്കിടയില്‍ കമല്‍ഹാസന്‍ ആരാധകരെ കണ്ടു. എന്നാല്‍, നവംബര്‍ ഏഴിന് കമല്‍ഹാസന്റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തുന്ന സേവന പ്രവര്‍ത്തനങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാനായിരുന്നു കുടിക്കാഴ്ചയെന്ന് കമല്‍ഹാസന്‍ വെല്‍ഫെയര്‍ ക്ലബ്ബിന്റെ മുതിര്‍ന്ന അംഗം തങ്കവേലു പറഞ്ഞു. കമലിന് ആരാധക സംഘടനയില്ലെന്നും വിവിധ സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനയാണുള്ളതെന്നും തങ്കവേലു പറഞ്ഞു. ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം കമല്‍ഹാസന്‍ തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ജന്മദിനത്തില്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. എന്നാല്‍, ഈ വാര്‍ത്തകളോട് കമല്‍ഹാസന്‍ പ്രതികരിച്ചിട്ടില്ല. കെ പളനിസ്വാമി നയിക്കുന്ന അണ്ണാ ഡിഎംകെ സര്‍ക്കാരിനെതിരേ കമല്‍ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. സര്‍ക്കാരിനെതിരായ കമല്‍ഹാസന്റെ പരാമര്‍ശത്തില്‍ പളനിസ്വമിയുള്‍പ്പെടെ മന്ത്രിമാര്‍ ശക്തമായി പ്രതികരിച്ചിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss