|    Dec 19 Wed, 2018 8:07 pm
FLASH NEWS
Home   >  National   >  

രാഷ്ട്രീയ പ്രവേശനം രജനീകാന്തിന് ദോഷം ചെയ്യും:സുബ്രഹ്മണ്യന്‍ സ്വാമി

Published : 31st December 2017 | Posted By: mi.ptk

ചെന്നൈ:രാഷ്ട്രീയ പ്രവേശനം രജനീകാന്തിന് ദോഷം ചെയ്യുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി.രാഷ്ട്രീയം രജനീകാന്തിന് പറ്റിയ പണിയല്ല.രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം മാധ്യമഘോഷം മാത്രമാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.


രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചുള്ള രജനീകാന്തിന്റെ പ്രഖ്യാപനത്തില്‍ യാതൊരു അര്‍ഥവുമില്ല. ഇക്കാര്യത്തില്‍ അദ്ദേഹം നിരക്ഷരനാണെന്നും എന്നാല്‍ തമിഴ് ജനത ബുദ്ധിയുള്ളവരാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
ഇന്ന് ചെന്നൈയില്‍ ആരാധക സംഘമത്തിലാണ് രജനീകാന്ത് രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്നും അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു.അധികാരക്കൊതിയില്ലെന്നും വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനകം രാജിവക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss