|    Dec 16 Sat, 2017 7:14 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രീയ പകപോക്കലിന് സര്‍ക്കാര്‍ വിജിലന്‍സിനെ ഉപയോഗിക്കുന്നു

Published : 7th September 2016 | Posted By: SMR

തിരുവനന്തപുരം: ചട്ടങ്ങളും മാനദണ്ഡങ്ങളും മറികടന്നാണ് വിജിലന്‍സ് നടപടിയെന്നും സര്‍ക്കാര്‍ രാഷ്ട്രീയ പകപോക്കലിന് വിജിലന്‍സിനെ ഉപയോഗിക്കുകയാണെന്നും യുഡിഎഫ് ക ണ്‍വീനര്‍ പി പി തങ്കച്ചന്‍. സംസ്ഥാനത്ത് റെയ്ഡുകളുടെ ഘോഷയാത്രയാണു നടക്കുന്നത്. നിഷ്പക്ഷമായും ചട്ടങ്ങള്‍ പാലിച്ചുകൊണ്ടുമായിരിക്കണം അന്വേഷണം നടത്തേണ്ടത്. മു ന്‍ ഭരണാധികാരികളെല്ലാം കൊള്ളരുതാത്തവരും അഴിമതിക്കാരുമാണെന്നു വരുത്തിത്തീര്‍ക്കാനുള്ള ശ്രമം അനുവദിക്കില്ലെന്ന് യോഗത്തിനുശേഷം തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തി ല്‍ മുന്നറിയിപ്പു നല്‍കി.
ഭരണം മാറുന്നതിനനുസരിച്ച് രാഷ്ട്രീയ ഗൂഢാലോചന നടത്തുന്നത് ശരിയല്ല. വിജിലന്‍സ് അന്വേഷണത്തിന് ചില മാനദണ്ഡങ്ങളുണ്ട്. അതു പാലിക്കാതെ നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്ന സര്‍ക്കാര്‍ നിലപാടിനെ ശക്തമായി നേരിടണമെന്നുതന്നെയാണ് യുഡിഎഫ് യോഗത്തിലുണ്ടായ പൊതുവികാരം.
ബാബുവിനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ യുഡിഎഫിന്റെ നിലപാട് തന്നെയാണ് വി എം സുധീരനുമുള്ളതെന്ന് ചോദ്യത്തിന് മറുപടിയായി തങ്കച്ചന്‍ പറഞ്ഞു.
സുധീരന്‍ കൂടി പങ്കെടുത്ത യോഗമാണ് വിഷയത്തെ രാഷ്ട്രീയമായി നേരിടാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് കൂടുതല്‍ പറയാനില്ല. അതേക്കുറിച്ച് സുധീരനോട് തന്നെ ചോദിക്കുകയാവും ഉചിതമെന്നും അദ്ദേഹം പ്രതികരിച്ചു.
തനിക്കെതിരേ കോണ്‍ഗ്രസ് ഗൂഢാലോചന നടത്തിയതായി കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കെ എം മാണിയുടെ പാര്‍ട്ടിതല അന്വേഷണ റിപോര്‍ട്ട് പിതൃത്വമില്ലാത്തതാണ്. മാണി രൂപീകരിച്ച ഉപസമിതി അംഗങ്ങളില്‍ ആന്റണി രാജുവും ഫ്രാന്‍സിസ് ജോര്‍ജും ഇപ്പോള്‍ അവര്‍ക്കൊപ്പമില്ല. സി എഫ് തോമസ് പറയുന്നത് അദ്ദേഹത്തിന് ഒന്നും അറിയില്ലെന്നാണ്. ഉപസമിതിയിലുണ്ടായിരുന്ന മറ്റൊരാള്‍ മരിച്ചുപോയി. അതുകൊണ്ടുതന്നെ മാണിയുടെ റിപോര്‍ട്ട് വിശ്വസനീയമല്ലെന്നും കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക