|    Jul 23 Sun, 2017 6:19 am
FLASH NEWS
Home   >  Kerala   >  

രാഷ്ട്രീയ പകപോക്കലിനായി നേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നു:ഉമ്മന്‍ ചാണ്ടി

Published : 5th September 2016 | Posted By: mi.ptk

oommen-chandy-happy

തിരുവനന്തപുരം: രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും  തേജോവധം ചെയ്യാനുമള്ള നീക്കങ്ങള്‍ ഒരു ഗവണ്‍മെന്റിനും ഭൂഷണമല്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്ഡ് പോലുള്ള പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങള്‍ തെറ്റായ സന്ദേശവും കീഴ് വഴക്കവും നല്‍കുമെന്നും ഉമ്മന്‍ചാണ്ടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. കെ എം മാണിയെയും കെ ബാബുവിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
ഗവണ്മെന്റിന്റെ തീരുമാനങ്ങള്‍ മൂലം സാന്പത്തിക നഷ്ട്ടം സംഭവിച്ച ആളുകള്‍ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാണ്. വിശ്വാസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്ഡ് പോലെയുള്ള പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണ്. ഇത്തരം നീക്കങ്ങള്‍ നല്‍കുന്ന തെറ്റായ സന്ദേശവും കീഴ് വഴക്കവും ആയിരിക്കുമെന്ന് ഓര്‍മിപ്പിക്കുന്നു. ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങള്‍ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ മുന്പില്‍ വരട്ടെ. എന്നാല്‍ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു ഗവണ്മെന്റിനും ഭൂഷണമല്ല. കേരത്തില്‍ മുന്‍പ് നടന്നിട്ടുള്ള അന്വേഷങ്ങളിലോ കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലുമോ പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ റെയ്ഡ് നടത്തിയ സംഭവങ്ങള്‍ ഇന്നുവരെ ഉണ്ടായിട്ടില്ല.

കഴിഞ്ഞ ഗവണ്മെന്റ്ല്‍ മന്ത്രിമാരായിരുന്ന ശ്രീ കെ.എം മാണിയും, ശ്രീ കെ. ബാബുവിനും എതിരെ എഫ്.ഐ ആറില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു വ്യക്തമായ മറുപടി അവര്‍ നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപെട്ടിട്ടും കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ശ്രീ കെ.എം മാണിയെ കുടുക്കാന്‍ വീണ്ടും ശ്രമിക്കുന്നതും, സാധാരണ ഗതിയില്‍ മൊഴിയിലൂടെ തന്നെ ബോദ്ധ്യമാവുന്ന കാര്യങ്ങളുടെ പേരില്‍ റെയ്ഡ് നടത്തി ശ്രീ കെ ബാബുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതും ഗവണ്മെന്റിനു തന്നെ തിരിച്ചടിയാകും. രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഗവണ്മെന്റിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക