|    Jan 21 Sat, 2017 7:37 am
FLASH NEWS

രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്

Published : 5th September 2016 | Posted By: mi.ptk

black-money

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ അനധികൃത സ്വത്ത് വിവരം വിജിലന്‍സ് അന്വേഷിക്കുന്നു. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലെ സ്വത്ത് വിവരങ്ങളാണ് അന്വേഷിക്കുന്നത്. ഇതിനായി രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളിലുള്ള നിക്ഷേപങ്ങളുടെ  വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ട് വിജിലന്‍സ് ആദായനികുതി വകുപ്പ് ഡയറക്ടര്‍ക്ക് കത്തയച്ചു.
രാഷ്ട്രീയ നേതാക്കള്‍ക്ക് സ്വകാര്യ പണമിടപാട് സ്ഥാപനങ്ങളില്‍ നിക്ഷേപമുള്ളതായി കണ്ടെത്തിയിരുന്നു. ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയില്‍ ഇത് തെളിയിക്കുന്ന രേഖകളും ലഭിച്ചിരുന്നു. ഈ വിവരങ്ങള്‍ കൈമാറണമെന്നാവശ്യപ്പെട്ടാണ് വിജിലന്‍സ് ആദായനികുതി വകുപ്പിന് കത്തയച്ചത്.
രാഷ്ട്രീയക്കാരുടെയും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫിന്റെയും വിവരങ്ങളുണ്ടെങ്കില്‍ അതും കൈമാറണമെന്നും കത്തില്‍ പറയുന്നുണ്ട്.
മുന്‍ മന്ത്രി കെ ബാബുവിന്റെയും ബന്ധുക്കളുടെയും വീടുകളില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിന്റെ തുടര്‍ച്ചയെന്നോണമാണ് വിജിലന്‍സിന്റെ ഈ നടപടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 85 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക