|    Dec 15 Sat, 2018 1:50 am
FLASH NEWS

രാഷ്ട്രീയ നീക്കങ്ങളും തകൃതി കാഞ്ഞിരത്താണിയിലെ സംഘര്‍ഷം ആസൂത്രിതമെന്ന്

Published : 11th January 2018 | Posted By: kasim kzm

ആനക്കര: കാഞ്ഞിരത്താണിയിലെ സംഘര്‍ഷം ഇരുവിഭാഗവും കരുതികൂട്ടിയുണ്ടാക്കിയ നിക്കമാണന്ന് ബലപ്പെടുന്നു. കല്ലുകളും മറ്റും നേരത്തെ കെട്ടിടങ്ങള്‍ക്കുമുകളില്‍ ശേഖരിച്ചുവച്ചിരുന്നതുതന്നെ ഇതിന്റെ തെളിവാണ്. പ്രശ്‌നം ഉണ്ടാക്കിതെരുവിലേക്ക്  വിഷയം വലിച്ചിറക്കാനുള്ള ഇരുവിഭാഗത്തെനീക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് ആരോപണം. ബല്‍റാം എംഎല്‍എ നടത്തിയ പരാമര്‍ശ്ശം പിന്‍വലിച്ച് മാപ്പുപറയാതെ പ്രതിക്ഷേധനിലപാടില്‍ മാറ്റമില്ലന്നതാണ് ഇടതുപാര്‍ട്ടിയുടെ നിലപാട്. ഇക്കാര്യം മുന്‍തൃത്താല എംഎല്‍എ യും സിപിഎം ഏരിയകമ്മിറ്റിയംഗം വികെ ചന്ദ്രന്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.
എന്നാല്‍ തിരുത്തിപറയാനോ മാപ്പുപറയാനോ തയ്യാറല്ലന്നനിലപാടാണ് ബല്‍റാമിന്റെത്. ഇക്കാര്യം കഴിഞ്ഞദിവസം തൃത്താലയില്‍ നടന്നയോഗത്തില്‍ പ്രഖ്യാപിക്കുകയും ചെയ്തു.  കാഞ്ഞിരത്താണിയിലെ സ്വകാര്യലാബിന്റെ ചടങ്ങില്‍ ഉദ്ഘാടകനായല്ല എംഎല്‍എ എത്തിയത്. ചടങ്ങില്‍ മുഖ്യാഥിതിമാത്രമായിരുന്നു എംഎ ല്‍എ, എല്‍ഡിഎഫ് നിരോധം നിലനില്‍ക്കെ ബല്‍റാമിനെ പൊതുചടങ്ങില്‍ പങ്കെടുപ്പിക്കുകയും അതുവഴി ഇടതുപാ ര്‍ട്ടിയെ പരാജയപ്പെടുത്തുക എന്നതാണ് കോണ്‍ഗ്രസ്, ലീഗ് ലക്ഷ്യമിട്ടതെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ശക്തമായി  തന്റെനിലപാടില്‍ ഉറച്ചുനില്‍ക്കുന്ന ബല്‍റാമിനെ  തറപറ്റിക്കുകയെന്നതാണ് മറുഭാഗത്തെനീക്കം. കാഞ്ഞിരത്താണിയിലേത് അതിനായി വീണുകിട്ടിയ അവസരമാണ്.
ഇവിടെ 13ന് ലീഗിന്റെ നേതൃത്വത്തില്‍ നടക്കുന്നചടങ്ങി ല്‍ മുഖ്യാതിഥിയായി ബല്‍റാം ആണ് പങ്കെടുക്കുന്നത്. സംഘര്‍ഷത്തില്‍ പട്ടാമ്പി എസ്‌ഐ സൂരജിന്റെ  തലക്ക് കല്ലേറില്‍ പരിക്കേറ്റു.  പോലിസുകാരായ അജിത്ത് തൃത്താല, അനന്തകുമാര്‍ ചാലശ്ശേരി, ഷിജിത്ത്, ജയകുമാര്‍, ഷംഫീര്‍, ധര്‍മ്മേഷ്, ശിവരാമന്‍ തുടങ്ങിയവര്‍ക്കും പരിക്കേറ്റു. ഇവരില്‍ചിലരെ മൂക്കില്‍ നിന്നുള്ള രക്തസ്രാവത്തെതുടര്‍ന്ന് തൃശ്ശൂരില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സംഘര്‍ഷത്തി ല്‍ പരിക്കേറ്റ ഇടതു പ്രവര്‍ത്തകരെ സി പി ഐ എം ഏരിയാ സെക്രട്ടറി വി കെ ചന്ദ്രന്‍ ആശുപത്രിയില്‍ സന്ദര്‍ശിച്ചു ഡിവൈഎഫ്‌ഐ ജില്ലാ ജോ. സെക്രട്ടറിയും ജില്ലാ പഞ്ചായത്തംഗവുമായ ടി അബ്ദുല്‍ കരീം, കപ്പൂര്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍ പ്രസിഡന്റ് വി ചിന്നമ്മു, തൃത്താല ബ്ലോക്ക് പഞ്ചായത്തംഗം ടി കെ സുനിത, സി പി ഐ എം കപ്പൂര്‍ ലോക്കല്‍ കമ്മിറ്റിയംഗളായ  കെ ഷറഫുദ്ദീന്‍, സുജിത  മുന്‍ കപ്പൂര്‍ ഗ്രാമപ്പഞ്ചായത്തംഗം എപി ശിവദാസന്‍, അഖില്‍, മണികണ്ഠന്‍, ശ്രീനാരായണന്‍, സി പി ഐ എം കുമരനെല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി വി സൈനുദ്ദീന്‍, സുധീഷ് കുമാര്‍, ആഷിഖ്, അനീഷ്, ഷിബിന്‍ , സിജേഷ്തുടങ്ങിയവര്‍ ചികില്‍ സയിലാണ്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss