|    Jan 21 Sat, 2017 7:42 am
FLASH NEWS

രാഷ്ട്രീയ ഗൂഢാലോചന അവസാനിപ്പിക്കണം: കാംപസ് ഫ്രണ്ട്

Published : 14th February 2016 | Posted By: SMR

ന്യൂഡല്‍ഹി: ജെഎന്‍യുവിനെതിരായ രാഷ്ട്രീയ ഗൂഢാലോചന അലവസാനിപ്പിക്കണമെന്നും ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ച എബിവിപിയെ നിലയ്ക്ക് നിര്‍ത്തണമെന്നും കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. കാമ്പസിനകത്തെ വിദ്യാര്‍ഥി രാഷ്ട്രീയ സംവാദങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ആര്‍എസ്എസ് കേന്ദ്രത്തില്‍നിന്നുള്ള നീചമായ ഗൂഢാലോചനയാണ് പുറത്തുവന്നിരിക്കുന്നത്. രാജ്യത്താകമാനം അക്രമത്തിന്റെയും ഗുണ്ടായിസത്തിന്റെയും ചരിത്രം മാത്രം പറയാനുള്ള എബിവിപിക്ക് ഒരാളുടെയും ദേശീയത ചോദ്യംചെയ്യാനുള്ള ധാര്‍മിക അവകാശമില്ല. ദേശവിരുദ്ധ മുദ്രാവാക്യം വിളിച്ചത് എബിവിപി പ്രവര്‍ത്തകരാണെന്ന് ഇപ്പോള്‍ വ്യക്തമായിരിക്കുകയാണ്. അതിനാല്‍ ഇവര്‍ക്കെതിരേ രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യാന്‍ അധികാരികള്‍ തയ്യാറാവണം. ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡണ്ട് കനയ്യ കുണാറിനെ അകാരണമായി അറസ്റ്റ് ചെയ്ത നടപടിയെ സംഘടന അപലപിക്കുന്നുവെന്നും കാമ്പസ് ഫ്രണ്ട് വ്യക്തമാക്കി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 70 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക