|    Aug 17 Thu, 2017 11:02 pm
FLASH NEWS

രാഷ്ട്രീയ കൊലപാതകത്തിന് സര്‍ക്കാരും പാര്‍ട്ടികളും നഷ്ടപരിഹാരം നല്‍കണം ; നാരായണകുമാറിന്റെ ഒറ്റയാള്‍ സമരം നാളെ തലശ്ശേരിയില്‍

Published : 3rd August 2017 | Posted By: fsq

 

തലശ്ശേരി: സംസ്ഥാനത്ത് ഇനി രാഷ്ട്രീയ കൊലപാതകങ്ങളുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് സംസ്ഥാന സര്‍ക്കാരും കൊലപാതകം നടത്തിയ രാഷ്ട്രിയ പാര്‍ട്ടിക്കാരും മരിച്ചയാളുടെ പാര്‍ട്ടിക്കാരും വന്‍തുക നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് മട്ടന്നൂര്‍ നാരായണകുമാര്‍ ഒറ്റയാള്‍ സമരം നടത്തുന്നു. നാളെ തലശ്ശേരി സബ് കലക്ടര്‍ ഓഫിസിന് മുന്നിലാണ് സമരം. സംസ്ഥാന സര്‍ക്കാര്‍ അഞ്ചുകോടി രൂപയും കൊലപാതകം നടത്തിയ പാര്‍ട്ടി നേതാക്കള്‍, ഇവരുടെ ജനപ്രതിനിധികള്‍ എന്നിവരില്‍നിന്നം മൂന്നുകോടിയും കൊല്ലപ്പെട്ടയാളുടെ പാര്‍ട്ടി രണ്ടു കോടിരൂപയും ബന്ധുക്കള്‍ക്ക് നല്‍കണമെന്നാണ് ആവശ്യം. രാവിലെ 11 മുതല്‍ 2 മണിവരെയാണ് സമരം. 9ന് ഇതേ ആവശ്യമുന്നയിച്ച് കണ്ണൂര്‍ പോസ്റ്റ് ഓഫിസിന് മുന്നില്‍ സായാഹ്ന ധര്‍ണയും നടത്തും. ഇക്കാര്യം അംഗീകരിച്ചില്ലെങ്കില്‍ സെപ്തംബര്‍ മുതല്‍ സെക്രട്ടറിയേറ്റിന് മുന്നിലും ഒറ്റയാള്‍സമരം നടത്തും. ഇതുസംബന്ധിച്ച് രാഷ്ട്രപതി, ജില്ലാകലക്ടര്‍, സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവര്‍ക്കും നാരായണകുമാര്‍  നിവേദനം നല്‍കിയിട്ടുണ്ട്. 26 വര്‍ഷമായി ഒറ്റയാള്‍ സമരം നടത്തി ശ്രദ്ധേയനായ നാരായണകുമാറിന്റെ 2847-ാമത് സമരമാണ് നാളെ തലശ്ശേരിയില്‍ നടക്കുന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക