|    Mar 26 Sun, 2017 4:49 pm
FLASH NEWS

രാഷ്ട്രീയ കൊലപാതകങ്ങളെ ഭീകരപ്രവര്‍ത്തനമായി കാണണമെന്ന്

Published : 20th October 2016 | Posted By: SMR

കണ്ണൂര്‍: പരിധിവിട്ട കൊലപാതക രാഷ്ട്രീയത്തിനു അറുതിവരുത്തണമെന്ന് ഐഎസ്എം സംസ്ഥാന സമിതി കണ്ണൂരില്‍ സംഘടിപ്പിച്ച ശില്‍പശാല ആവശ്യപ്പെട്ടു. നിരപരാധികളായ കുടുംബങ്ങളെ കണ്ണീരിലാഴ്ത്തുന്ന വിദ്വേഷ രാഷ്ട്രീയത്തിന് തടയിടണം. രാഷ്ട്രീയ കൊലപാതകങ്ങളെ ഭീകരപ്രവര്‍ത്തനങ്ങളായി കാണാത്ത സമീപനം ഇരട്ടത്താപ്പാണ്. ഭീകരവേട്ടയുടെ മറവില്‍ വിവേചനം കാണിക്കുന്നത് അവസാനിപ്പിക്കണം. ന്യൂനപക്ഷങ്ങളില്‍ അരക്ഷിതത്വവും നിരാശയും വര്‍ധിപ്പിക്കുന്ന പ്രവൃത്തികളില്‍നിന്നു അധികാരികള്‍ വിട്ടുനില്‍ക്കണം. ന്യൂനപക്ഷങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ കേന്ദ്രങ്ങളെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്താനുള്ള തന്ത്രം കരുതിയിരിക്കണമെന്നും ശില്‍പശാല അഭിപ്രായപ്പെട്ടു. ഐഎസ്എം സംസ്ഥാന പ്രസിഡന്റ് ഡോ. എ ഐ അബ്ദുല്‍ മജീദ് സ്വലാഹി  ഉദ്ഘാടനം ചെയ്തു. കെഎന്‍എം ജില്ലാ പ്രസിഡന്റ് ഡോ. എ എ ബഷീര്‍ അധ്യക്ഷത വഹിച്ചു. കെഎന്‍എ സെക്രട്ടറി ഡോ. സുല്‍ഫിക്കറലി, നിസാര്‍ ഒളവണ്ണ, കെ വി അബ്ദുലത്തീഫ് മൗവലി, ഇസ്ഹാഖലി കല്ലിക്കണ്ടി, മഹ്്മൂദ് വാരം, നൗഷാദ് സ്വലാഹി, സി എച്ച് ഇസ്മായില്‍ ഫാറുഖി, മിസാജ് സുല്ലമി, മൂസ കീഴ്പള്ളി, ഉനൈസ് പാപ്പിനിശ്ശേരി സംസാരിച്ചു.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക