|    Feb 26 Mon, 2018 8:56 am
FLASH NEWS

രാഷ്ട്രീയ കൊലപാതകങ്ങളില്‍ യുഎപിഎ ചുമത്തേണ്ട

Published : 2nd February 2018 | Posted By: kasim kzm

കണ്ണൂര്‍: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരേ യുഎപിഎ ചുമത്തരുതെന്നാണ് സിപിഎമ്മിന്റെ നിലപാടെന്ന് ജില്ലാ സെക്രട്ടറി പി ജയരാജന്‍. എബിവിപി പ്രവര്‍ത്തകന്‍ ശ്യാമപ്രസാദിന്റെ കൊലപാതകം എന്‍ഐഎ അന്വേഷിക്കണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ കോണ്‍ഗ്രസ് സര്‍ക്കാരായിരുന്നു ഇത്തരം കരിനിയമങ്ങള്‍ കൊണ്ടുവന്നതും പ്രയോഗിച്ചതും. തീവ്രവാദികളെ നേരിടാന്‍ നടപ്പാക്കിയ ടാഡ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ചുമത്തപ്പെട്ടു. സമാനശൈലി പിന്തുടര്‍ന്ന് ഇപ്പോള്‍ ബിജെപി സര്‍ക്കാരും വ്യാപകമായി യുഎപിഎ ചുമത്താന്‍ തുടങ്ങി. അതിനായി കേന്ദ്ര അന്വേഷണ ഏജന്‍സികളെയും സ്വാധീനിക്കുന്നു. രാഷ്ട്രീയ പകപോക്കലിനു വേണ്ടിയാണ് കരിനിയമങ്ങള്‍ ഉപയോഗിക്കുന്നത്. ശ്യാമപ്രസാദിന്റെ കൊലപാതകം ഭീകരപ്രവര്‍ത്തനമാണോ എന്ന് മാധ്യമപ്രവര്‍ത്തകര്‍ വിലയിരുത്തിയാല്‍ മതി. പ്രതികളെ അന്നുതന്നെ പിടികൂടിയത് നാം കണ്ടതാണെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss