|    Jan 24 Tue, 2017 10:42 am
FLASH NEWS

രാഷ്ട്രീയ, ഉദ്യോഗസ്ഥ ഒത്താശ: നെട്ടൂരില്‍ പൊതുതോട് സ്വകാര്യ വ്യക്തി വേലി കെട്ടിയടച്ചു

Published : 12th July 2016 | Posted By: SMR

നെട്ടൂര്‍: പുറംപോക്ക് തോട് സ്വകാര്യ വ്യക്തിവേലി കെട്ടിയടച്ചതായി പരാതി. ഇതിനെതിരേ പരാതി നല്‍കി രണ്ടാഴ്ചയെത്തിയിട്ടും നടപടിയെടുക്കാത്ത അധികൃതരുടെ നിലപാട് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കി.
നെട്ടൂരില്‍ 28, 33 ഡിവിഷനുകളുടെ അതിര്‍ത്തിയായ തെക്കേടത്ത് പുഴയോരം പുറമ്പോക്ക് തോടാണ് ഭൂമാഫിയ കൈയേറി വേലി കെട്ടിയടച്ചത്. റീ സര്‍വെ പ്രകാരം ആറര മീറ്റര്‍ വീതിയുള്ള തോടാണിത്. ഇതില്‍ നഗരസഭ ഒന്നര മീറ്റര്‍ വീതിയില്‍ കരിങ്കല്‍ ഭിത്തി കെട്ടി കാനയും റോഡും നിര്‍മിച്ചിട്ടുണ്ട്. കൂടാതെ 23 ലക്ഷം രൂപ തുറമുഖ ഫണ്ടില്‍പെടുത്തി അനുവദിച്ച് റോഡ് പുനരുദ്ധരിക്കുകയും ചെയ്തു.
നിലവിലെ ആറര മീറ്റര്‍ കൂടാതെ സമീപത്തെ രണ്ടും, മൂന്നും സെന്റുകാര്‍ ഒരു മീറ്റര്‍ വീതം കാനക്ക് സ്ഥലം വിട്ടുനല്‍കുകയും ചെയ്തു. തുടര്‍ന്ന് നഗരസഭ ഇവിടെ റോഡ്, കാന, കലുങ്ക് എന്നിവ കൂടാതെ ഓരോ വിട്ടുകാര്‍ക്കും കാനക്ക് കുറുകെ സ്ലാബും ഇട്ട് കൊടുത്തു. ഇത്തരത്തില്‍ നഗരസഭ നിര്‍മിച്ച റോഡിന്റെ ഒരറ്റമാണ് ഭൂമാഫിയ വേലി കെട്ടിയടച്ച് കൈവശപ്പെടുത്തിയത്.
മുമ്പ് ഇത്തരത്തില്‍ മതില്‍ കെട്ടിയടച്ചിരുന്നു. ഇത് അന്നത്തെ കൗണ്‍സിലര്‍ പൊളിച്ചുകളയുകയും ചെയ്തു. കൂടാതെ അന്നത്തെ നഗരസഭാ സെക്രട്ടറിയായിരുന്ന എന്‍ കെ കൃഷ്ണകുമാര്‍ 2015 മെയ് 15ന് ഭൂവുടമക്ക് നോട്ടീസ് നല്‍കിയിരുന്നു. നഗരസഭയുടെ അനുമതിയില്ലാതെയും തീരദേശ നിയമം ലംഘിച്ചതിനെതിരേയുമാണ് നഗരസഭ ദൂവുടമക്കെതിരേ നടപടിയെടുത്തത്.
മെയ് 15ന് ഭൂമാഫിയ വീണ്ടും ഈ സര്‍ക്കാര്‍ ഭൂമി കൈയേറി വേലി കെട്ടിയടക്കുകയായിരുന്നു. നെട്ടൂരിന്റെ വലിയൊരു പ്രദേശത്തെ മഴവെള്ളം ഒഴുകി കായലിലെത്തുന്ന കവാടമാണ് കൈയേറിയടച്ചത്. കായലിനോട് ചേര്‍ന്നുള്ള ഈ കടവ് അടഞ്ഞതോടെ ജനങ്ങളുടെ പ്രധാന യാത്രാ സൗകര്യം അടയുകയും ചെയ്തു. പ്രദേശവാസികള്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ആശ്രയിച്ചിരുന്ന കടവാണിത്. കൂടാതെ ത്രിവേണി ബോട്ടും സഞ്ചരിക്കുന്ന ആശുപത്രിയും ഇവിടെ എത്തിയിരുന്നു.
അര്‍ബന്‍ 20-20 പദ്ധതി പ്രകാരം കടവ് സംരക്ഷിക്കുന്നതിനുള്ള നടപടി തുടങ്ങാനിരിക്കെയാണ് കൈയേറ്റം. പത്ത് വര്‍ഷം മുമ്പ് ഈ തോടിന് മുകളിലൂടെ സ്ലാബിട്ട് മക്കച്ചിറ റോഡ് ദേശീയപാതയുമായി ബന്ധിപ്പിക്കുന്നതിനും നടപടികള്‍ ആരംഭിച്ചിരുന്നു. ഇരുപത് മീറ്റര്‍ മാത്രം റോഡ് പണി പൂര്‍ത്തിയാക്കാനിരിക്കെയാണ് റോഡിന്റെ ഒരറ്റം കൈയേറിയടച്ചത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 23 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക