|    Jan 20 Fri, 2017 12:52 am
FLASH NEWS

രാഷ്ട്രീയ അക്രമം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: സുധീരന്‍

Published : 8th June 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരത്തില്‍ വ്യാപകമായ രാഷ്ട്രീയ അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് കെപിസിസി അധ്യക്ഷന്‍ വി എം സുധീരന്‍. ഇനിയും നടപടികള്‍ നീണ്ടുപോയാല്‍ അതാത് തലങ്ങളില്‍ നീതിക്കുവേണ്ടി ശക്തമായ പോരാട്ടം നടത്തേണ്ടിവരുമെന്നും കെപിസിസി അധ്യക്ഷന്‍ മുന്നറിയിപ്പ് നല്‍കി.
പത്തനാപുരത്ത് കോണ്‍ഗ്രസ് ഓഫിസിനു നേരേ അക്രമണം ഉണ്ടായി. പയ്യന്നൂരില്‍ കോണ്‍ഗ്രസ് അനുഭാവികളായ കോളജ് അധ്യാപകരുടെ കാറുകള്‍ കത്തിച്ച കേസിലും മലപ്പുറം ജില്ലാ പഞ്ചായത്തംഗം റോഹില്‍ നാഥിന്റെ വാഹനം കത്തിച്ച കേസിലും ഫലപ്രദമായ നടപടി ഇതുവരെ ഉണ്ടായിട്ടില്ല. അക്രമികള്‍ക്കെതിരേ മുഖം നോക്കാതെ നടപടി സ്വീകരിക്കുകയെന്നതാവണം പിണറായി വിജയന്‍ നേതൃത്വം കൊടുക്കുന്ന സര്‍ക്കാരിന്റെ മുന്നിലുള്ള ഏറ്റവും മുഖ്യമായ അജണ്ട.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 28 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക