|    Jul 24 Mon, 2017 12:21 pm
FLASH NEWS

രാഷ്ട്രീയവും കലയും വേറിട്ടുകണ്ട സമൂഹമല്ല കേരളത്തിലേത് : മന്ത്രി എ സി മൊയ്തീന്‍

Published : 20th March 2017 | Posted By: fsq

 

തൃശൂര്‍: രാഷ്ട്രീയവും കലയും വേറിട്ടുകണ്ട സമൂഹമല്ല മലയാളിസമൂഹമെന്നും അത് ഒരുപോലെ സമന്വയിപ്പിച്ച സമൂഹമാണ് നമ്മുടേതെന്നും വ്യവസായ മന്ത്രി എ സി മൊയ്തീന്‍ പറഞ്ഞു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഒന്‍പതാമത് ദേശീയചലച്ചിത്രോല്‍സവം കൊടുങ്ങല്ലൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ധേഹം. കേരളത്തിലെ അക്കാദമികള്‍ ശക്തമായി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വീടുകളില്‍ ഒതുങ്ങിക്കഴിയാനുള്ള വ്യക്തികളുടെ സ്വഭാവത്തെ മാറ്റി പൊതുഇടങ്ങള്‍ സജീവമാക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് ഇത്തരം ചലച്ചിത്രോല്‍സവങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു. തീയ്യേറ്ററുകളില്‍ ഒരുകാലത്തുണ്ടായിരുന്ന കൂട്ടായ്മ തിരിച്ചുകൊണ്ടുവരാന്‍ ചലചിത്രോല്‍സവങ്ങള്‍ക്കാകും. മനുഷ്യന്‍ ഒന്നാണെന്ന കാഴ്ച്ചപ്പാട് സ്വരൂപിക്കാനാവുമെന്നും അദ്ധേഹം ഓര്‍മിപ്പിച്ചു. ചടങ്ങില്‍ വി ആര്‍ സുനില്‍കുമാര്‍ എം. എല്‍എ അധ്യക്ഷത വഹിച്ചു. ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ ആമുഖ പ്രഭാഷണം നടത്തി. ദേശീയ പുരസ്‌ക്കാര ജേതാക്കളായ സലിം അഹമ്മദ്, വികെ പ്രകാശ്, എംജയചന്ദ്രന്‍, ബേബി മാത്യു സോമതീരം, വിനോദ് മങ്കര, നീലന്‍, ക്രിസ്റ്റോ ടോമി, ഗൗരവ് മേനോന്‍ എന്നിവരെ മന്ത്രി ആദരിച്ചു. സംസ്ഥാന ചലചിത്ര അവാര്‍ഡ് ജേതാക്കളായ വിനായകന്‍, മണികണ്ഠന്‍  ആചാരി എന്നിവര്‍ക്ക് കൊടുങ്ങല്ലൂരിന്റെ ആദരം യഥാക്രമം കൊടുങ്ങല്ലൂരിന്റെ എംഎല്‍എ, മുനിസിപ്പല്‍ ചെയര്‍മാന്‍ എന്നിവര്‍ സമര്‍പ്പിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക