|    Dec 16 Sun, 2018 7:05 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രീയവല്‍ക്കരിക്കാന്‍ ശ്രമമെന്ന് മുഖ്യമന്ത്രി

Published : 30th May 2018 | Posted By: kasim kzm

കൊല്ലം/കോട്ടയം:കോട്ടയം നട്ടാശ്ശേരിയില്‍ പ്രണയവിവാഹത്തിന്റെ പേരില്‍ യുവാവ് കൊല്ലപ്പെട്ട സംഭവം രാഷ്ട്രീയവല്‍ക്കരിക്കാനാണു ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊല്ലത്ത് എല്‍ഡിഎഫ് സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷ യോഗത്തില്‍ സംസാരിച്ച പിണറായി വിജയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ആഞ്ഞടിച്ചു.ചാനലുകള്‍ക്ക് കൊട്ടാനുള്ള ചെണ്ടയല്ല താന്‍. ചാനലിലിരുന്ന് ആക്രോശിക്കുന്നവര്‍ വിധികര്‍ത്താക്കളാവരുത്. തന്നെ തിരഞ്ഞെടുത്തതു ജനങ്ങളാണ്, ചാനലുകളല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  കോട്ടയത്ത് എസ്‌ഐക്ക് പറ്റിയതു ഗുരുതര വീഴ്ചയാണ്. ഗാന്ധിനഗര്‍ എസ്‌ഐയായ എം എസ് ഷിബുവിനും ജില്ലാ പോലിസ് മേധാവി വി എം മുഹമ്മദ് റഫീഖിനും വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കെവിന്റെ കൊലപാതകികള്‍ ഏത് രാഷ്ട്രീയപ്പാര്‍ട്ടിക്കാരായാലും രക്ഷപ്പെടില്ലെന്ന് കെവിന്റെ വീട് സന്ദര്‍ശിച്ച ശേഷം കോടിയേരി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss