|    Oct 18 Thu, 2018 9:10 pm
FLASH NEWS

രാഷ്ട്രീയഭിന്നതകള്‍ പുരോഗതിക്കുള്ള ചാലകശക്തിയാവണം : ജസ്റ്റിസ് പി സദാശിവം

Published : 18th January 2017 | Posted By: fsq

തൃശൂര്‍: സാമൂഹികവും രാഷ്ട്രീയവുമായ ഭിന്നാഭിപ്രായങ്ങള്‍ അക്കാദമികവും ഗുണനിലവാരവും ഉയര്‍ത്താനുളള ചാലകശക്തിയാക്കി മാറ്റാന്‍ സെനറ്റ് മെമ്പര്‍മാര്‍ക്ക് കഴിയേണ്ടതുണ്ടെന്ന്  ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം അഭിപ്രായപ്പെട്ടു. കേരള ആരോഗ്യസര്‍വ്വകലാശാലയുടെ ആദ്യസെനറ്റ് യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ വിവിധ തുറകളില്‍ നിന്നെത്തുന്ന പ്രതിനിധികളെന്ന നിലയ്ക്കാണ് സെനറ്റില്‍ വിവിധ ആളുകളെ അംഗങ്ങളാക്കുന്നത.് പലപ്പോഴും അഭിപ്രായഭിന്നതയും ചേരിതിരിവും സെനറ്റ് യോഗങ്ങളുടെ ഉദ്ദേശ്യം തന്നെമറക്കുകയാണ് പതിവ്. അത് ഗുണകരമല്ല. ആരോഗ്യകരമായ ചര്‍ച്ചകളുടെ വിളനിലമാവണം സര്‍വ്വകലാശാലകള്‍. സര്‍വ്വകലാശാല ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ പി.സദാശിവം പറഞ്ഞു. മികച്ച സര്‍വ്വകലാശാലകള്‍ക്ക് ചാന്‍സലര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തിയത് പോലെ ഡീംഡ് സര്‍വ്വകലാശാലകള്‍ക്കും പുതു യൂണിവേഴ്‌സിറ്റികള്‍ക്കും മികച്ച എമര്‍ജിംഗ് യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ അവാര്‍ഡ് ഏര്‍പ്പെടുത്തുന്ന കാര്യം മുഖ്യമന്ത്രിയുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം സൂചിപ്പിച്ചു. ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചര്‍  അധ്യക്ഷത വഹിച്ചു. ആരോഗ്യ സര്‍വ്വകലാശാലയില്‍ ആവശ്യമായ തസ്തികള്‍ സൃഷ്ടിക്കുന്ന കാര്യം പരിഗണനയിലുണ്ടെന്നും ധനകാര്യമന്ത്രാലയവുമായി ചര്‍ച്ച് ചെയ്ത് ഇത് യാഥാര്‍ത്ഥ്യമാക്കുമെന്നും മന്ത്രി പറഞ്ഞു.
മനുഷ്യന്റെ നിത്യജീവിതത്തേയും ആരോഗ്യത്തേയും ബന്ധപ്പെടുത്തുന്നതരം ഗവേഷണപദ്ധതികള്‍ക്ക് രൂപം നല്‍കാന്‍ ആരോഗ്യസര്‍വ്വകലാശാലകള്‍ക്ക് കഴിയണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
പ്രൊ.വി സി ഡോ.എ നളിനാക്ഷന്‍ സ്വാഗതവും രജിസ്ട്രാര്‍ ഡോ.എം കെ മംഗളം നന്ദിയും പറഞ്ഞു. 2010 ല്‍ കേരള ആരോഗ്യ സര്‍വ്വകലാശാല രൂപീകരിച്ചതിന് ശേഷം 2016 സ്പതംബറിലാണ് സര്‍വ്വകലാശാലസെറ്റിന്റെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തികരിക്കാനായത്.
സര്‍വ്വകലാശാല നിയമനുസരിച്ച് ചാന്‍സലര്‍,പ്രൊ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍,പ്രൊ വൈസ് ചാന്‍സലര്‍ എന്നിവരുള്‍പ്പടെ 23 എക്‌സ് ഒഫീഷ്യോ അംഗങ്ങളും 15 നോമിനേറ്റഡ് അംഗങ്ങളും വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്ന് തെരഞ്ഞടുത്ത 48 അംഗങ്ങളുമടക്കം 86 അംഗങ്ങളാണ് കേരള ആരോഗ്യ  സര്‍വ്വകലാശാലയുടെ ആദ്യ സെനറ്റില്‍ ഉളളത്. ചാന്‍സലര്‍,പ്രൊ ചാന്‍സലര്‍, വൈസ് ചാന്‍സലര്‍,പ്രൊ വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ മുഴുവന്‍ അംഗങ്ങളും പങ്കെടുത്ത സെനറ്റ് യോഗമെന്ന ഖ്യാതിയും ആദ്യ സെനറ്റ് യോഗം നേടി.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss