|    Aug 24 Thu, 2017 10:26 am
Home   >  Todays Paper  >  Page 4  >  

രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു

Published : 21st November 2016 | Posted By: SMR

തിരൂരങ്ങാടി: കഴിഞ്ഞദിവസം വെട്ടേറ്റു മരിച്ച കൊടിഞ്ഞി ഫാറൂഖ് നഗര്‍ പുല്ലാണി ഫൈസല്‍ വധക്കേസുമായി ബന്ധപ്പെട്ട് പ്രദേശത്ത് സമാധാനാന്തരീക്ഷം പുനസ്ഥാപിക്കുന്നതിനായി ഡിവൈഎസ്പി പി എം പ്രദീപിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ പ്രതിനിധികളുടെ യോഗം ചെമ്മാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്നു. മതസൗഹാര്‍ദത്തിനും ഐക്യത്തിനും പേരുകേട്ട കൊടിഞ്ഞിയില്‍ ഇത്തരം ക്രൂരതകള്‍ വഴി സമാധാനാന്തരീക്ഷം നഷ്ടപ്പെടുത്തുന്നത് അനുവദിച്ചുകൂടാ. പ്രദേശത്തിന്റെ ഐക്യം തകര്‍ക്കുന്നവരെ ഒറ്റക്കെട്ടായി നേരിടും. പ്രതികളെ ഉടന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ പോലിസ് പരിശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. യോഗത്തില്‍ ഡിവൈഎസ്പി പി എം പ്രദീപ് അധ്യക്ഷത വഹിച്ചു. തഹസില്‍ദാര്‍ ടി ഗോപാലകൃഷ്ണന്‍, അന്വേഷണച്ചുമതലയുള്ള കൊണ്ടോട്ടി സിഐ എം മുഹമ്മദ് ഹനീഫ, മറ്റു പോലിസുദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക