|    May 27 Sat, 2017 7:28 pm
FLASH NEWS

രാഷ്ട്രീയപ്പക: യുപിയില്‍ ബിഎസ്പി നേതാവ് ഷാമി വെടിയേറ്റുമരിച്ചു; ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

Published : 20th March 2017 | Posted By: shins

gun

അലഹബാദ്: ഉത്തര്‍പ്രദേശില്‍ ബിഎസ്പി നേതാവ് മുഹമ്മദ് ഷമി വെടിയേറ്റുമരിച്ചു. അഹബാദില്‍ ഇന്നു പുലര്‍ച്ചെയോടെയായിരുന്നു സംഭവം. അലഹബാദ് മൗ അയ്മയിലുള്ള വീടിനു പുറത്തിരിക്കുകയായിരുന്ന മുഹമ്മദ് ഷമിക്കു നേരെ ബെക്കിലെത്തിയ ഒരു സംഘം ആക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ ഏതാനും പ്രാദേശിക ബിജെപി നേതാക്കള്‍ക്കെതിരേ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു തൊട്ടുപിന്നാലെയാണ് അനിഷ്ടസംഭവം ഉണ്ടായിരിക്കുന്നത്. നേരത്തേ സമാജ്‌വാദി പാര്‍ട്ടിയില്‍ അംഗമായിരുന്ന ഷമി മുലായം സിങ് യാദവിന്റെ അടുത്ത സഹായി കൂടിയായിരുന്നു. കോണ്‍ഗ്രസ്സ് പാര്‍ട്ടി പ്രവര്‍ത്തന കാലത്ത് അന്തരിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുമായും ഷമി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ഉത്തര്‍പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന സമയത്താണ് അദ്ദേഹം ബിഎസ്പിയില്‍ ചേര്‍ന്നത്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day