|    Feb 19 Mon, 2018 11:44 pm
FLASH NEWS

രാഷ്ട്രീയനേതൃത്വത്തിന്റെ നിസ്സംഗത മോദിയെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നു: കടന്നപ്പള്ളി

Published : 10th January 2017 | Posted By: fsq

 

കോഴിക്കോട്: രാഷ്ട്രീയ നേതൃത്വം പുലര്‍ത്തുന്ന നിസ്സംഗതയാണ് മോദിയെ എന്തും ചെയ്യാന്‍ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. വിവിധ പദ്ധതികള്‍ക്ക് നല്‍കിയിരുന്ന ചരിത്ര പുരുഷന്മാരുടെ പേര് മാറ്റി ബിജെപി നേതാക്കളുടെതാക്കിയിട്ട് ഒന്നും സംഭവിച്ചില്ല. ഗാന്ധിജിയെ അധിക്ഷേപിക്കുന്നതിനെതിരേ പോലും പ്രതികരിക്കാത്തവരായി ജനം മാറി. നോട്ട് നിരോധനത്തിനെതിരേയും കാര്യമായ പ്രതികരണം ദേശീയ തലത്തിലുണ്ടായില്ല. ഗോഡ്‌സെയുടെ പടം വച്ച നോട്ടടിച്ചാല്‍ അത് പോലും വരിനിന്ന് വാങ്ങാന്‍ നാം തയ്യാറാവുമെന്ന അവസ്ഥയാണ് വന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് (എസ്) ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച യൂത്ത് കോണ്‍ഗ്രസ് (എസ്) മുന്‍ സംസ്ഥാന പ്രസിഡന്റ് സി എച്ച് ഹരിദാസ് അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതു ബജറ്റ് അവതരണം നേരത്തെ ആക്കിയത് സാമ്പത്തിക രംഗത്തെ തകര്‍ച്ച മറച്ചു വയ്ക്കാനാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുന്‍ എംപി സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. 10 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പറഞ്ഞവര്‍ക്ക് ഏഴ് ശതമാനം പോലും കൈവരിക്കാനായില്ല. നോട്ട് നിരോധനത്തിന് ശേഷം അത് താഴേക്ക് പോയതായും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് എസ് ജില്ലാ പ്രസിഡന്റ് സി സത്യചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി പി ഹമീദ്, പി സോമശേഖരന്‍ സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss