|    Oct 21 Sat, 2017 6:33 am
FLASH NEWS
Home   >  National   >  

രാഷ്ട്രീയത്തിലെത്താനുള്ള രഹസ്യം തനിക്കറിയില്ല;കമല്‍ ഹാസന് അറിയുമായിരിക്കും: രജനീകാന്ത്

Published : 1st October 2017 | Posted By: mi.ptk

ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനൊരുങ്ങുന്ന നടന്‍ കമല്‍ ഹാസനെതിരെ ഒളിയമ്പുമായി സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത്. സിനിമാനടന്‍ ആയതുകൊണ്ടോ, പ്രശസ്തിയും പണവും ഉണ്ടായതുകൊണ്ടോ രാഷ്ട്രീയത്തില്‍ വിജയിക്കാനാകില്ലെന്ന് രജനീകാന്ത് പറഞ്ഞു. ചെന്നൈയില്‍ നടന്‍ ശിവാജി ഗണേശന്റെ സ്മാരക ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കമല്‍ ഹാസന്‍ വേദിയിലിരിക്കെയാണ് രജനീകാന്തിന്റെ പരാമര്‍ശം.
രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള ഗുണങ്ങള്‍ തീരുമാനിക്കുന്നത് ജനങ്ങളാണ്. നടനില്‍ നിന്നും രാഷ്ട്രീയക്കാരനിലേക്ക് വളരാന്‍ ഇനിയും ഒരുപാട് കാത്തിരിക്കേണ്ടതുണ്ട്. രാഷ്ട്രീയത്തില്‍ വിജയിക്കാനുള്ള രഹസ്യങ്ങള്‍ തനിക്ക് അറിയില്ല. എന്നാല്‍, അതിനുള്ള മാര്‍ഗങ്ങള്‍ കമല്‍ ഹാസന് അറിയാമെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും രജനീകാന്ത് പറഞ്ഞു. രണ്ട് മാസം മുന്‍പായിരുന്നെങ്കില്‍ അദ്ദേഹം അക്കാര്യം തന്നോട് പറയുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഒപ്പം കൈ പിടിക്കാനാണ് അദ്ദേഹം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നേരത്തെ, ചെന്നൈ കാമരാജര്‍ ശാലയില്‍ സ്ഥാപിച്ചിരുന്ന ശിവാജി ഗണേശന്റെ പ്രതിമ മദ്രാസ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് അവിടെ നിന്ന് നീക്കിയിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് 2.80 കോടി രൂപ ചെലവഴിച്ച് പുതിയ സ്മാരകം നിര്‍മ്മിച്ചത്. ശിവാജി ഗണേശന്റെ സ്മാരകം ഉദ്ഘാടനം ചെയ്യുന്നതില്‍ കാലതാമസം വരുത്തിയ എഡിഎംകെ സര്‍ക്കാരിനെ തന്റെ പ്രസംഗത്തില്‍ കമല്‍ ഹാസന്‍ വിമര്‍ശിച്ചു. ചടങ്ങില്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍ശെല്‍വം പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക