|    Jun 18 Mon, 2018 1:20 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

രാഷ്ട്രീയത്തണലിലെ ലഹരിമാഫിയയുടെ ഇര

Published : 14th October 2016 | Posted By: SMR

കണ്ണൂര്‍: തലശ്ശേരി മേഖലയില്‍ ആര്‍എസ്എസ്-സിപിഎം സംഘര്‍ഷത്തില്‍ കൊലപാതകം അരങ്ങേറിയതിന്റെ ഞെട്ടലില്‍ നിന്നു മാറുംമുമ്പാണ് കണ്ണൂര്‍ സിറ്റിയില്‍ എസ്ഡിപിഐ നീര്‍ച്ചാല്‍ ബ്രാഞ്ച് പ്രസിഡന്റ് ഐറ്റാണ്ടി പൂവളപ്പില്‍ മന്നാസ ഹൗസില്‍ എം ഫാറൂഖ് കൊല്ലപ്പെട്ടത്. പട്ടാപ്പകലില്‍ പോലിസിന്റെ കണ്‍മുന്നില്‍ നടന്ന അരുംകൊലയിലെത്തിച്ചത് രാഷ്ട്രീയത്തണലിലെ ലഹരിമാഫിയയുടെ വിളയാട്ടമാണ്.
തീരദേശ മേഖലയായ കണ്ണൂര്‍ സിറ്റി കേന്ദ്രീകരിച്ച് കുറച്ചുകാലമായി കഞ്ചാവ്, മയക്കുമരുന്ന് സംഘം വില്‍പന വ്യാപിപ്പിച്ചിരുന്നു. ഇതിനെതിരേ എസ്ഡിപിഐയുടെ നേതൃത്വത്തില്‍ ബോധവല്‍ക്കരണവും ജനകീയ പ്രതിരോധവും ശക്തമാക്കിയിരുന്നു. എന്നാല്‍, ഏതാനും ലഹരിവില്‍പന സംഘങ്ങള്‍ ഇതില്‍ പ്രകോപിതരായിരുന്നു. ഇവര്‍ക്ക് ലീഗ് സംരക്ഷണം കൂടിയായതോടെ ഇടയ്ക്കിടെ അക്രമവും സംഘര്‍ഷവും തലപൊക്കി. ഫാറൂഖിനെ കൊലപ്പെടുത്തിയ മുസ്‌ലിംലീഗ് പ്രവര്‍ത്തകനും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ സിറ്റി വെത്തിലപ്പള്ളിയിലെ റഊഫ് എന്ന കട്ട റഊഫിനും സംഘത്തിനും എല്ലാവിധ സംരക്ഷണവും നല്‍കിയത് പ്രദേശത്ത് ലീഗ് നേതാവും കൂട്ടരുമായിരുന്നു. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിനു മുമ്പ് കസാനക്കോട്ടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നപ്പോഴും ഇതേ ലഹരിമാഫിയ സംഘത്തെയാണ് ലീഗ് കൂട്ടുപിടിച്ചത്. നിരന്തരം പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന സംഘത്തിനു നേരെ ആക്രമണം നടന്നപ്പോള്‍ പ്രതിരോധം തീര്‍ക്കാനും ലീഗ് പരസ്യമായി രംഗത്തെത്തിയിരുന്നു.
വിദ്യാര്‍ഥികളെയും യുവാക്കളെയും കേന്ദ്രീകരിച്ച് കഞ്ചാവും മയക്കുമരുന്നും വ്യാപിപ്പിക്കുന്നതു റഊഫിന്റെ നേതൃത്വത്തിലാണെന്നു മനസ്സിലാക്കി ചോദ്യംചെയ്തതോടെയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍ക്കു നേരെ സംഘം ആക്രമണം പതിവാക്കിയത്. തദ്ദേശ തിരഞ്ഞെടുപ്പിന് പിറ്റേന്ന് കാസനക്കോട്ടയില്‍ എസ്ഡിപിഐ പ്രവര്‍ത്തകരെ ആക്രമിച്ച കേസിലും സിറ്റിയിലെ എസ്ഡിപിഐ മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ബി ശംസുദ്ദീന്‍ മൗലവിയുടെ ഓഫിസെന്നു കരുതി സമീപത്തെ കടകള്‍ക്കു തീയിട്ടതും ഇതേ സംഘമായിരുന്നു.
ഇന്നലെ രാവിലെ ഫാറൂഖിനെ വെട്ടിപ്പരിക്കേല്‍പ്പിക്കുന്നതിനു മുമ്പ് മറ്റൊരു എസ്ഡിപിഐ പ്രവര്‍ത്തകനു നേരെയും ആക്രമണശ്രമമുണ്ടായിരുന്നു. ഓട്ടോ ഡ്രൈവര്‍ സമീറിനെ സംഭവസ്ഥലത്തുനിന്ന് മീറ്ററുകള്‍ അകലെ നിന്ന് ബൈക്കില്‍ പോവുന്നതിനിടെ ആക്രമിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വിവരമറിഞ്ഞ് ഏതാനും സുഹൃത്തുക്കള്‍ സ്ഥലത്തെത്തുമ്പോഴേക്കും സഞ്ചിയില്‍ കരുതിയ ആയുധങ്ങള്‍ ഉപയോഗിച്ച് ഫാറൂഖിനെ വെട്ടിവീഴ്ത്തിയിരുന്നു.
പോലിസിന്റെ കണ്‍മുമ്പിലാണ് സംഭവമെന്നതും ശ്രദ്ധേയമാണ്. ബിജെപി ആഹ്വാനംചെയ്ത സംസ്ഥാന ഹര്‍ത്താലിന്റെ ഭാഗമായി സിറ്റി സെന്‍ട്രലില്‍ പോലിസ് സംഘം ക്യാംപ് ചെയ്തിരുന്നു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss