|    Nov 19 Mon, 2018 10:32 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിടത്ത് മാധ്യമങ്ങള്‍ വിജയിച്ചു: മുല്ലപ്പള്ളി

Published : 21st October 2018 | Posted By: kasim kzm

മലപ്പുറം: ശബരിമല വിഷയത്തില്‍ രാഷ്ട്രീയക്കാര്‍ പരാജയപ്പെട്ടിടത്തു മാധ്യമങ്ങള്‍ വിജയിച്ചുവെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മലപ്പുറത്തു വാര്‍ത്താ ലേഖകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശബരിമലയിലെ യഥാര്‍ഥ വസ്തുതകള്‍ മാധ്യമങ്ങളാണു ലോകത്തെ അറിയിച്ചത്. ശബരിമല ടൂറിസ്റ്റ് കേന്ദ്രമല്ല, അവിടുത്തെ ആചാരങ്ങള്‍ നിലനില്‍ക്കണം.
ശബരിമല പ്രവേശനത്തിനു ശ്രമിക്കുന്ന യുവതികളുടെ പശ്ചാത്തലം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല. സ്ത്രീകളടക്കമുള്ള പതിനായിരക്കണക്കിനു ഭക്തര്‍ തെരുവില്‍ പ്രതിഷേധിക്കുമ്പോള്‍ മുഖ്യമന്ത്രി വിദേശത്ത് പോയത് എന്തടിസ്ഥാനത്തിലാണ്.
ഒരു ഭരണാധികാരിയുടെ ഗൗരവം കാണിക്കണം മുഖ്യമന്ത്രി. സമചിത്തതയോടെ പിണറായി വിജയന്‍ പെരുമാറണം.
ലഹരിക്കടിമയായ നിരവധി പേരെ ശബരിമലയില്‍ ഇറക്കിയിട്ടുണ്ടെന്ന ഇ പി ജയരാജന്റെ വാക്കുകള്‍ അതീവ ഗൗരവമര്‍ഹിക്കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss