|    Jul 16 Mon, 2018 2:33 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

രാഷ്ട്രീയം സിനിമ അല്ലെന്ന് കമലിനോട് അണ്ണാ ഡിഎംകെ മന്ത്രി

Published : 26th September 2017 | Posted By: fsq

 

ചെന്നൈ: തമിഴ് നടന്‍ കമല്‍ഹാസന്റെ രാഷ്ട്രീയ പ്രവേശനത്തിനെതിരേ തുറന്നടിച്ചു മുതിര്‍ന്ന അണ്ണാ ഡിഎംകെ നേതാവും തമിഴ്‌നാട് മന്ത്രിയുമായ ഡി ജയകുമാര്‍. രാഷ്ട്രീയം സിനിമയല്ലെന്നും അദ്ദേഹം പറഞ്ഞു. വലിയ ആരാധകവൃന്ദമുണ്ടായിരുന്ന നടന്‍ ശിവാജി ഗണേശന്‍ പാര്‍ട്ടി രൂപീകരിച്ചു രാഷ്ട്രീയപ്രവേശനം നടത്തിയിട്ടു പോലും ശ്രദ്ധിക്കപ്പെട്ടില്ല. രാഷ്ട്രീയം എന്നാല്‍ നൂറു ദിവസം ഓടുന്ന സിനിമയല്ല. മുഖ്യമന്ത്രിപദവി കടയില്‍ നിന്നു വാങ്ങാന്‍ സാധിക്കുന്ന കളിപ്പാട്ടവുമല്ലെന്നും  മന്ത്രിപറഞ്ഞു. കമല്‍ഹാസന്റെ ട്വിറ്റര്‍ സജീവതയെ വിമര്‍ശിച്ച അദ്ദേഹം രാഷ്ട്രീയക്കാര്‍ ട്വിറ്ററിലല്ല, ജനങ്ങള്‍ക്കിടയിലാണ് പ്രവര്‍ത്തിക്കേണ്ടതെന്നും അഭിപ്രായപ്പെട്ടു. അതേസമയം, രാഷ്ട്രീയ പ്രവേശനത്തിന് ഒരുങ്ങുന്ന തന്നെയും രജനീകാന്തിനെയും താരതമ്യപ്പെടുത്തരുതെന്നും ഇരുവരുടെയും പാത വ്യത്യസ്തമാണെന്നും കമല്‍ഹാസന്‍ പ്രതികരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss