|    Feb 20 Tue, 2018 6:57 pm
FLASH NEWS

രാഷ്ട്രീയം സാമൂഹിക പരിഷ്‌കരണത്തിന് വിനിയോഗിക്കണം : മുനവ്വറലി തങ്ങള്‍

Published : 26th May 2017 | Posted By: fsq

 

പട്ടാമ്പി: രാഷ്ട്രീയപ്രവര്‍ത്തനം സാമൂഹ്യപരിഷ്‌കരണത്തിനാകണമെന്ന്്് മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ്  പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍.മുസ്‌ലിംലീഗ് വിളത്തൂര്‍ ശാഖ കമ്മിറ്റിയുടെ കുടുംബസംഗമം വിളത്തൂര്‍ സെന്ററില്‍ ഇ. അഹമ്മദ് സാഹിബ് നഗറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു തങ്ങള്‍. ശാഖാ പ്രസിഡന്റ് പി.ടി. അവറാന്‍കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന ഖജാഞ്ചി എം എ സമദിന്  ചടങ്ങില്‍ സ്വീകരണം നല്‍കി. സോവനീര്‍ പ്രകാശനം സിഎഎംഎ കരീം നിര്‍വഹിച്ചു. പി ടി മുഹമ്മദ്കുട്ടി ഹാജി ആദ്യപ്രതി സ്വീകരിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കുള്ള പുരസ്‌കാരവിതരണം പ്രൊഫ. പി ടി മൊയ്തീന്‍കുട്ടി ഹാജി നിര്‍വഹിച്ചു. കൊളത്തൂര്‍ ടി  മുഹമ്മദ് മൗലവി, എം കെ  ഷംസുദ്ദീന്‍ മാസ്റ്റര്‍, മുഹമ്മദ് മുനീര്‍ ഹുദവി ചാലാട് വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി. മുസ്‌ലിംലീഗ് നിയോജകമണ്ഡലം ജനറല്‍സെക്രട്ടറി എം ടി മുഹമ്മദലി, മുസ്‌ലിംയൂത്ത്‌ലീഗ് ദേശീയ കമ്മിറ്റി അംഗം അഡ്വ. കെ സി  സല്‍മാന്‍, ജില്ലാ പ്രസിഡന്റ് സി എ സാജിത്, എംഎസ്എഫ് സംസ്ഥാന സെക്രട്ടറി കെ കെ എ  അസീസ്, വി  ഹുസൈന്‍കുട്ടി, കെ എ  ഹമീദ്, പി ടി ബാവനു ഹാജി, അലി കുന്നുമ്മല്‍, പി ടി ഹംസ, സി എ റാസി, കെ എ റഷീദ്, പി ടി സിദ്ദീഖ് തുടങ്ങിയവര്‍ സംബന്ധിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss