|    Jun 23 Sat, 2018 9:52 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രപിതാവിന്റെ മാറ്റു കുറയ്ക്കുന്നവര്‍ പൈയുടെ കൃതികള്‍ വായിക്കണം

Published : 20th January 2017 | Posted By: fsq

 

മഞ്ചേശ്വരം: രാഷ്ട്രപിതാവ് ഗാന്ധിജിയുടെ  മാറ്റ് കുറച്ചുകാണുന്നവര്‍ ഗോവിന്ദ പൈയുടെ കൃതികള്‍ വായിക്കുന്നതു നന്നാവുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. മഞ്ചേശ്വരത്ത് കേരള-കര്‍ണാടക സര്‍ക്കാരിന്റെ സംയുക്താഭിമുഖ്യത്തില്‍ നിര്‍മിച്ച ഗിളിവിണ്ടു പദ്ധതിയില്‍ ഗോവിന്ദപൈ സ്മാരക കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാക്‌സ് മുള്ളറെ പോലെ അഗാധ ചിന്തയും ഭാഷാപാണ്ഡിത്യവുംകൊണ്ട് വായനാസമൂഹത്തെ വിസ്മയിപ്പിച്ച കവിയായിരുന്നു ഗോവിന്ദപൈ. സാംസ്‌കാരികരംഗം ഇന്നു നേരിടുന്ന പ്രതിസന്ധികളെ അഭിമുഖീകരിക്കാന്‍ പൈയുടെ  കവിതകള്‍ കരുത്തേകുമെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ ഗോവിന്ദപൈയുടെ സംഭാവനകള്‍ അമൂല്യമാണ്.  മലയാള മഹാകവികളായ കുമാരനാശാന്റെയും വള്ളത്തോളിന്റെയും കൃതികളും രാഷ്ട്രകവി ഗോവിന്ദപൈയുടെയും കൃതികള്‍ താരതമ്യം ഗവേഷണവിധേയമാക്കാവുന്നതാണ്.  ശ്രീകൃഷ്ണന്‍, ശ്രീബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി എന്നിവരെ കുറിച്ചുള്ള കാവ്യങ്ങള്‍ ഗോവിന്ദപൈയുടെ മതനിരപേക്ഷതയുടെ സാക്ഷ്യപത്രമാണ്. തുളുനാടിന്റെ ചരിത്ര സാംസ്‌കാരിക പാരമ്പര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച ഗോവിന്ദപൈ 23 ഭാഷകളില്‍ പണ്ഡിതനായിരുന്നു. വിപ്ലവ ബോധവും പുരോഗമന ആശയങ്ങളും അദ്ദേഹം കാത്തുസൂക്ഷിച്ചു.  വിവിധ ഭാഷയും സംസ്‌കാരവും തമ്മിലുള്ള ഇഴയടുപ്പം കാത്തുസൂക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു. പി ബി അബ്ദുര്‍ റസാഖ് എംഎല്‍എ അധ്യക്ഷത വഹിച്ചു. രാഷ്ട്രകവിയുടെ പ്രതിമ കര്‍ണാടക സാംസ്‌കാരികവകുപ്പുമന്ത്രി ഉമാശ്രീ അനാച്ഛാദനം ചെയ്തു. യക്ഷഗാന മ്യൂസിയം കേരള റവന്യൂ വകുപ്പു മന്ത്രി ഇ ചന്ദ്രശേഖരനും യക്ഷഗാന ഓഡിറ്റോറിയം കര്‍ണാടക വനം പരിസ്ഥിതി വകുപ്പുമന്ത്രി ബി രമാനാഥ റൈയും ഉദ്ഘാടനം ചെയ്തു. ഡോ. എം വീരപ്പ മൊയ്‌ലി എംപി മുഖ്യപ്രഭാഷണം നടത്തി. പി കരുണാകരന്‍ എംപി, എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ ജീവന്‍ ബാബു കെ, മുന്‍ ജില്ലാ കലക്ടര്‍ പി എസ് മുഹമ്മദ് സഗീര്‍,  സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss