|    Jun 19 Tue, 2018 9:59 pm

‘രാഷ്ട്രപിതാവിനെ നിന്ദിക്കുന്ന കാലത്ത് വിദ്യാര്‍ഥികള്‍ ഉണര്‍ന്നിരിക്കണം’

Published : 31st January 2017 | Posted By: fsq

 

കല്‍പ്പറ്റ: രാഷ്ട്രപിതാവിനെ നിന്ദിക്കുന്ന പുതിയകാലത്ത് ചരിത്രബോധമുള്ള വിദ്യാര്‍ഥികള്‍ ഉണര്‍ന്നിരിക്കണമെന്ന് എംഎസ്എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി നവാസ് പറഞ്ഞു. മറവി ബാധിക്കാത്ത വിദ്യാര്‍ഥികള്‍ ഓര്‍മകള്‍ കൊണ്ട് പ്രതിഷേധിക്കുന്നു എന്ന പ്രമേയത്തില്‍ ഗാന്ധി സ്മൃതി ദിനമായ ഇന്നലെ എംഎസ്എഫ് കല്‍പ്പറ്റ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫാഷിസ്റ്റ് വിരുദ്ധ ദിനാചരണവും സായാഹ്ന സദസ്സും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാഷ്ട്രപിതാവിനെ വധിച്ചവര്‍ ആദരിക്കപ്പെടുകയും വാഴ്ത്തപ്പെടുകയും ചെയ്യുമ്പോള്‍ രാജ്യത്തിന്റെ ഭരണത്തിന് നേതൃത്വം നല്‍കുന്നവര്‍ രാഷ്ട്രപിതാവിനെ നിന്ദിക്കുന്ന സാഹചര്യത്തിലാണ് ചരിത്ര ബോധമുള്ള വിദ്യാര്‍ഥികള്‍ രക്തസാക്ഷി ദിനം ഫാഷിസ്റ്റ് വിരുദ്ധ ദിനമായി ആചരിച്ച് പ്രതിഷേധിക്കുന്നത്. രാഷ്ട്രപിതാവിനെ നിന്ദിക്കുന്നത് തുടര്‍ന്നാല്‍ എംഎസ്എഫ് ശക്തമായ പ്രതിരോധം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് മുനീര്‍ വടകര അധ്യക്ഷത വഹിച്ചു. ദേശീയ കമ്മിറ്റി അംഗം സി എച്ച് ഫസല്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം എം പി ഹഫീസലി, അബ്ബാസ് വാഫി, ഇസ്മായില്‍, അനസ് വെങ്ങപ്പള്ളി, ജിഷാം അരപ്പറ്റ സംസാരിച്ചു. നൂല്‍പ്പുഴ പഞ്ചായത്ത് എംഎസ്എഫിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ദിനാചരണം പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ടി അവറാന്‍ ഉദ്ഘാടനം ചെയ്തു. ഉനൈസ് ടി അധ്യക്ഷത വഹിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss