|    Sep 21 Fri, 2018 3:54 pm
FLASH NEWS

രാഷ്ട്രപിതാവിനെ അവഹേളിച്ച മോദിക്കെതിരേപ്രതികരിക്കണം: രമേശ് ചെന്നിത്തല

Published : 16th January 2017 | Posted By: fsq

 

ആലപ്പുഴ: ദേശീയമൂല്യങ്ങളെ ചവിട്ടി മെതിക്കുകയും, രാഷ്ട്രപിതാവിനെപ്പോലും അവഹേളിക്കുകയും ചെയ്യുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും കേന്ദ്രസര്‍ക്കാരിന്റേയും ആര്‍എസ്എസ്-ബിജെപിയുടേയും നടപടികള്‍ക്കെതിരേ ശക്തമായ പ്രക്ഷോഭം രാജ്യത്തെ ജനാധിപത്യ, മതേതര വിശ്വാസികള്‍ നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഡിസിസിയില്‍ യുഡിഎഫ് നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിവര്‍ണ പതാകയെ ചവിട്ടി മെതിക്കുവാനും, ദേശീയതയുടെ പ്രതീകമായ ചര്‍ക്കയെ അവഹേളിക്കാനും മോദിക്കും കൂട്ടര്‍ക്കും ഒരു മനസാക്ഷിക്കുത്തും ഉണ്ടായില്ല. രാജ്യത്തെ സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് തരിപ്പണമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെല്ലാം പിണറായി സര്‍ക്കാര്‍ പിന്തുണ നല്‍കുകയും, കൂട്ടുനില്‍ക്കുകയുമാണ്. ജനദ്രോഹ നടപടികള്‍ക്കെതിരേ 24നു ആലപ്പുഴ കളക്ടറേറ്റ് പിക്കറ്റ് ചെയ്യാന്‍ യുഡിഎഫ് ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കേരളത്തിലെ തന്നെ റേഷന്‍സംവിധാനം അട്ടിമറിച്ചതിനെതിരേയും, പാവപ്പെട്ടവരുടെ ക്ഷേമപെന്‍ഷന്‍ നിഷേധിക്കുകയും, വരള്‍ച്ചയെ നേരിടാനോ, കുടിവെള്ള പ്രശ്‌നം പരിഹരിക്കുവാനോ ഒരു നടപടിയും സ്വീകരിക്കാത്ത സര്‍ക്കാരിനെതിരേയുള്ള പിക്കറ്റിംഗ് സമരത്തില്‍ അയ്യായിരം പേരെ പങ്കെടുപ്പിക്കാനും തീരുമാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss