|    Aug 21 Tue, 2018 9:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ വരവേല്‍ക്കാന്‍ ഒരുങ്ങി സാംസ്‌കാരിക നഗരം

Published : 7th August 2018 | Posted By: kasim kzm

തൃശൂര്‍: രാഷ്ട്രപതിയായ ശേഷം ആദ്യമായി ഇന്നു തൃശൂരിലെത്തുന്ന രാംനാഥ് കോവിന്ദിനെ വരവേല്‍ക്കാന്‍ സാംസ്‌കാരിക നഗരം ഒരുങ്ങി. അതിശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്. സെ ന്റ്‌തോമസ് കോളജിന്റെ ശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്യാനാണു രാഷ്ട്രപതി തൃശൂരിലെത്തുന്നത്.
ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയാണ് മടങ്ങുക. രാവിലെ 10.45നാണു കുട്ടനെല്ലൂര്‍ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലാണ് രാഷ്ട്രപതി ഇറങ്ങുക. മേയര്‍ അജിയ ജയരാജന്‍ സ്വീകരിക്കും. തുടര്‍ന്ന് കാര്‍ മാര്‍ഗമാണ് സെന്റ് തോമസിലെത്തുക. റോഡിനിരുഭാഗത്തും ബാരിക്കേഡുകള്‍ ഉയര്‍ത്തിയിട്ടുണ്ട്. നഗരത്തിലെ വിവിധ റോഡുകള്‍ രാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി നവീകരിച്ചിരുന്നു. 1200 പോലിസുകാരെയാണു ജില്ലയിലെ സുരക്ഷയ്ക്കായി ഒരുക്കിയിട്ടുള്ളത്. രാഷ്ട്രപതിക്ക് നേരെ വധഭീഷണികൂടി ഉയര്‍ന്ന സാഹചര്യത്തില്‍ പിഴവില്ലാത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.
രാഷ്ട്രപതി 11ന് ആണു സെന്റ് തോമസിലെത്തുക. സെന്റ് തോമസും പരിസരവും രാഷ്ട്രപതിയെ വരവേല്‍ക്കാന്‍ മനോഹരമായി അണിയിച്ചൊരുക്കിയിട്ടുണ്ട്. 11നാണു ശതാബ്ദി സമ്മേളനം. 11.30നു വേദി വിടുന്ന രാഷ്ട്രപതി 11.45നു കുട്ടനെല്ലൂരില്‍ നിന്നു ഗുരുവായൂരിലേക്ക് തിരിക്കും. 12ന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡിലിറങ്ങും. ഗുരുവായൂര്‍ ക്ഷേത്രവും പരിസരവും അതീവസുരക്ഷയിലാണ്. രാഷ്ട്രപതിയുടെ സന്ദര്‍ശനം പ്രമാണിച്ച് ഭക്തജനങ്ങള്‍ക്കു ദര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദേവസ്വം ഗസ്റ്റ്ഹൗസും അണിഞ്ഞൊരുങ്ങി. 12.45നാണ് ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം. തുടര്‍ന്നു മമ്മിയൂര്‍ ക്ഷേത്രത്തിലും ദര്‍ശനം നടത്തി 1.30ന് രാഷ്ട്രപതി ഗുരുവായൂരില്‍ നിന്നു മടങ്ങും. ഇന്നു വാഹന പണിമുടക്ക് ആയതിനാല്‍ സുരക്ഷയൊരുക്കുന്ന പോലിസ് ആശ്വാസത്തിലാണ്.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss