|    Jan 23 Mon, 2017 10:10 am
FLASH NEWS

രാഷ്ട്രപതി ഭവനില്‍ ഓണവിരുന്ന് സംഘടിപ്പിച്ചു

Published : 4th September 2016 | Posted By: SMR

ന്യൂഡല്‍ഹി: കേരള സര്‍ക്കാരുമായി സഹകരിച്ച് ടൂറിസം വകുപ്പിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനില്‍ ഓണാഘോഷം സംഘടിപ്പിച്ചു. മനസ്സുകളുടെ ഒരുമയെയും ശാന്തിയെയും കുറിച്ചുള്ള ശ്ലോകാലാപനത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ഡോ. ജയപ്രഭ മേനോനും സംഘവും മോഹിനിയാട്ടം അവതരിപ്പിച്ചു. കഥകളി, തെയ്യം, മയൂരനൃത്തം, കളരി, കേരള നടനം, തിരുവാതിര, ഒപ്പന, മാര്‍ഗംകളി എന്നിവ അരങ്ങേറി. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സദസ്സിനെ അഭിസംബോധന ചെയ്തു. ആയുര്‍വേദ ആചാര്യനായ ധന്വന്തരിയുടെ ചന്ദനശില്‍പം മുഖ്യമന്ത്രി രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്കു സമ്മാനിച്ചു. ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, ഗവര്‍ണര്‍ പി സദാശിവം, ഹൈക്കോടതി ആക്റ്റിങ് ചീഫ്ജസ്റ്റിസ് മോഹന്‍ എം ശാന്തന ഗൗഡര്‍, മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, ഇ ചന്ദ്രശേഖരന്‍, എ സി മൊയ്തീന്‍, കെ കെ ശൈലജ, എ കെ ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ ടി ജലീല്‍, രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണി പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക